തോരാതെ ദുരിതം. ദുരന്തത്തിൻ്റെ ആഴം തിട്ടപ്പെടുത്താനാവാതെ കേരളം. 25 ൽ അധികം പേർക്ക് ജീവഹാനി…

തിരുവനന്തപുരം: കേരളത്തെ വീണ്ടും നടുക്കത്തിലാഴ്ത്തി മഴയും പ്രളയവും വിടാതെ തുടരുന്നു. ശനിയാഴ്ച കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുൾ പൊട്ടലുകളിലുമായി എത്ര പേരെ നഷ്ടപ്പെട്ടു എന്നു പോലും രാത്രി വൈകിയും തിട്ടപ്പെടുത്താനായില്ല. വിവിധ…

കനത്ത മഴ: സംസ്ഥാനത്തെ സാഹചര്യം ഗൗരവതരമെന്ന് മുഖ്യമന്ത്രി; കോളേജുകൾ തുറക്കുന്നത് നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ സാഹചര്യം അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി.  അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ശക്തമാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു. ഉരുൾപൊട്ടൽ,…

അറബിക്കടലിൽ ന്യൂനമർദം ദുർബലമാകുന്നു; നാളെമുതൽ മഴയുടെ ശക്തി കുറഞ്ഞേക്കും

കൊച്ചി: അറബിക്കടലിൽ ന്യൂനമർദം ദുർബലമാകുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം ദുർബലമാകും. നാളെമുതൽ മഴയുടെ ശക്തി കുറഞ്ഞേക്കും. നിലവിൽ ന്യൂനമർദം കൊച്ചി, പൊന്നാനി തീരങ്ങൾക്ക് സമീപമാണ്. നിലവിൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ…

സൗദിയിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് വേണ്ട, സാമൂഹിക അകലം ആവശ്യമില്ല; ഇളവ് ഞായറാഴ്ച മുതൽ

റിയാദ്: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനേര്‍പ്പെടുത്തിയ പ്രൊട്ടോകോളുകളില്‍ സൗദി അറേബ്യ ഇളവ് പ്രഖ്യാപിച്ചു. പുതിയ ഇളവ് ഞായറാഴ്ച മുതല്‍ നിലവില്‍ വരും. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍…

കർണാടകയിൽ പെന്തെക്കൊസ്ത് സഭകൾ നേരിടുന്ന വെല്ലുവിളികൾ ; ബി.സി.പി.എ ഒരുക്കുന്ന മുഖാമുഖ ചർച്ച ഒക്ടോ. 31…

ബെംഗളുരു: കർണാടകയിലെ പെന്തെക്കൊസ്ത് സഭകൾ ദിനംപ്രതി സുവിശേഷ വിരോധികളുടെ എതിർപ്പുകൾ നേരിടുന്ന സാഹചര്യത്തിൽ "കർണാടകയിൽ ക്രൈസ്തവ സഭകൾ നേരിടുന്ന വെല്ലുവിളികൾ "എന്ന വിഷയത്തെ ആസ്പധമാക്കി കർണാടകയിലെ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ…

പ്ലാറ്റിനം ജൂബിലി സ്തോത്ര പ്രാർത്ഥന

ബാംഗ്ലൂർ: എഴുപത്തഞ്ച് വർഷം തികയുന്ന കർത്താവിന്റെ ശ്രേഷ്ഠ ദാസൻ Rev Dr. M. A Varughese ന്‌ സഭയും സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന നേതാക്കന്മാരും ചേർന്ന് ആദരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. കഴിഞ്ഞ അറുപത് വർഷത്തെ വിജയകരമായ…

ദസറയ്ക്ക് ശേഷം കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

മംഗളൂരു: ദസറ ആഘോഷങ്ങൾക്ക് ശേഷമുള്ള അതിർത്തി ജില്ലകളിൽ ഏർപ്പെടുത്തിയ കോവിഡ് -19 നിയന്ത്രണങ്ങൾക്കുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച പറഞ്ഞു. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ (MIA) എത്തിയ…

മഴുക്കീർ വെള്ളവന്താനത്ത് വി.എസ് ജോയി നിര്യാതനായി

കുറ്റൂർ: വെള്ളവന്താനത്ത് വി.എസ് ജോയി (68) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 12 ന് മഴുക്കിർ ചർച്ച്‌ ഓഫ് ഗോഡ്‌ സഭയുടെ ചുമതയിൽ നടത്തപ്പെടും. ഭാര്യ ജോളി ജോയി റാന്നി ഐക്കാട്ടുമണ്ണിൽ കുടുംബാംഗമാണ്.…

ജമ്മു കശ്മീർ ഏറ്റുമുട്ടല്‍: വീരമൃത്യു വരിച്ച സൈനികരില്‍ മലയാളിയും; മരിച്ചത് കൊട്ടാരക്കര സ്വദേശി

ഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി ജവാന് വീരമൃത്യു. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖ് ആണ് കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജൂനിയർ കമ്മീഷൻ ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികരാണ്…