റവ. ഡോ. പി വി അലക്സാണ്ടർ നിത്യതയിൽ

വാർത്ത: ജോജോ റാന്നി

കൊട്ടാരക്കര: ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ ജനറൽ പ്രസിഡന്റ്‌ റവ ഡോ പി വി അലക്സാണ്ടർ ഇന്ന് പുലർച്ചെ കർത്തൃ സാനിധ്യയിൽ ചേർക്കപ്പെട്ടു. വാളകം മേഴ്‌സി കോളേജ് ഓഫ് നേഴ്സിങ്ങിന്റെയും മേഴ്‌സി ഹോസ്പിറ്റലിന്റെയും സ്ഥാപക പ്രസിഡന്റ് ആയി സേവനം അനുഷ്‌ടച്ച് വരുക ആയിരുന്നു, പത്തനാപുരം പൊയ്കയിൽ കുടുംബാംഗം ആണ്.

ആയുർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെയുടെയും കേരളാ ക്രിസ്റ്റൃൻ തിയോളജിക്കൽ സെമിനാരിയുടെയും സ്ഥാപകനാണ് ഡോ. അലക്സാണ്ടർ. വൃദ്ധസദനം, ചിൽഡ്രൻസ് ഹോം, മറ്റിതര വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുകയും മറ്റ് സാമൂഹിക സാംസ്‌കാരിക മേഖലകളിലും ആതുര സേവനങ്ങൾ ചെയ്തിരുന്നു

സംസ്ക്കാരം പിന്നീട്.

ഭാര്യ. അമ്മുക്കുട്ടി അലക്സാണ്ടർ.

മക്കൾ. റെനി അലക്സാണ്ടർ, റോയി അലക്സാണ്ടർ

മരുമക്കൾ. ബീന റെനി, ഷീല ചെറിയാൻ.

 

Leave A Reply

Your email address will not be published.