പത്തനംതിട്ട സ്വദേശി മസ്ക്കറ്റിൽ നിര്യാതനായി

മസ്കറ്റ്​: പത്തനംതിട്ട റാന്നി കുമ്പളാം പോയ്ക കൈപ്പള്ളി മാലിൽ ചാണ്ടി ഫിലിപ്പി​െൻറ മകൻ മിജി ജാകോബ് ചാണ്ടി (48) മസ്​കത്തിലെ അപ്പോളൊ ആശുപത്രിയിൽ നിര്യാതനായി. പതിനഞ്ച് വർഷമായി അൽ ഹാജിരി കമ്പനിയിൽ ജോലി ചെയ്​ത്​ വരികയായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിൽനിന്നും ലീവ് കഴിഞ്ഞ് തിരികെ ജോലിക്ക് കയറിയത്. മാതാവ്: റബേക്ക ചാണ്ടി.

ഭാര്യ: ലിറ്റ പി. അബ്രഹാം. മൃതദേഹം ഗോബ്റ ആസ്​റ്റർ ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Leave A Reply

Your email address will not be published.