കൊവിഡ് ഭേദമായ പ്രമേഹരോ​ഗികൾ കഴിക്കേണ്ടത്; ഡോക്ടർ പറയുന്നു

വിശാഖപട്ടണത്തിലെ കിംസ് ഐക്കൺ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് എൻ‌ഡോക്രൈനോളജിസ്റ്റും ഡയബറ്റോളജിസ്റ്റുമായ ഡോ. ടി. ശ്രാവണി

കൊവിഡ് ബാധിച്ച പ്രമേഹരോ​ഗികൾ രോ​ഗം ഭേദമായ ശേഷം ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ക്യത്യമായൊരു ഡയറ്റ് പ്ലാൻ പിന്തുടരേണ്ടത് വളരെ അത്യാവശ്യമാണെന്നും ആരോ​ഗ്യരം​ഗത്തെ വി​​ദ​ഗ്ധർ പറയുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് ഉൾക്കൊള്ളിക്കേണ്ടതെന്ന് വിശാഖപട്ടണത്തിലെ കിംസ് ഐക്കൺ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് എൻ‌ഡോക്രൈനോളജിസ്റ്റും ഡയബറ്റോളജിസ്റ്റുമായ ഡോ. ടി. ശ്രാവണി പറയുന്നു

കൊവിഡ് ഭേദമായ പ്രമേഹരോ​ഗികൾ കൃത്യസമയത്ത് ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഉറക്കമുണർന്ന് ഒരു മണിക്കൂറിനുള്ളിൽ ലഘു ഭക്ഷണം കഴിക്കുക.
കൊവിഡ് ഭേദമായ പ്രമേഹരോ​ഗികൾ കൃത്യസമയത്ത് ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഉറക്കമുണർന്ന് ഒരു മണിക്കൂറിനുള്ളിൽ ലഘു ഭക്ഷണം കഴിക്കുക.

ഭക്ഷണം ചെറിയ അളവിൽ ഇടയ്ക്കിടെ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുന്നത് ഒഴിവാക്കാം. മൂന്ന് മണിക്കൂർ ഇടവിട്ട് ഭക്ഷണം കഴിക്കുന്നതാണ് കൂടുതൽ നല്ലതെന്നും വിദ​ഗ്ധർ പറയുന്നു. ഭക്ഷണം ചെറിയ അളവിൽ ഇടയ്ക്കിടെ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുന്നത് ഒഴിവാക്കാം. മൂന്ന് മണിക്കൂർ ഇടവിട്ട് ഭക്ഷണം കഴിക്കുന്നതാണ് കൂടുതൽ നല്ലതെന്നും വിദ​ഗ്ധർ പറയുന്നു.

ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. പ്രോട്ടീൻ വിശപ്പ് ശമിപ്പിക്കാൻ സഹായിക്കുകയും പേശികളുടെ അളവ് കൂട്ടാനും നിലനിർത്താനും സഹായിക്കുന്നു. വെളുത്ത കടല, പയർവർഗ്ഗങ്ങൾ എന്നിവയിൽ പഞ്ചസാരയുടെ അളവ് കുറവാണ്. 
ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. പ്രോട്ടീൻ വിശപ്പ് ശമിപ്പിക്കാൻ സഹായിക്കുകയും പേശികളുടെ അളവ് കൂട്ടാനും നിലനിർത്താനും സഹായിക്കുന്നു. വെളുത്ത കടല, പയർവർഗ്ഗങ്ങൾ എന്നിവയിൽ പഞ്ചസാരയുടെ അളവ് കുറവാണ്.

പ്രമേഹമുള്ളവർ കൊഴുപ്പ് കുറഞ്ഞ മാംസം മുട്ട, മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കൊഴുപ്പ് നീക്കിയ പാല്‍, ചീസ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രമേഹമുള്ളവർ കൊഴുപ്പ് കുറഞ്ഞ മാംസം മുട്ട, മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കൊഴുപ്പ് നീക്കിയ പാല്‍, ചീസ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമൃദ്ധമായ ഉറവിടമാണ് പഴങ്ങൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്ന ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, പ്രമേഹമുള്ളവർ വാഴപ്പഴം, മാങ്ങ, സപ്പോട്ട തുടങ്ങിയ പഴങ്ങൾ ഒഴിവാക്കണമെന്നും വിദ​​ഗ്ധർ പറയുന്നു.

ധാന്യങ്ങളിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇവ സഹായിക്കുന്നു. ധാന്യങ്ങളിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

Leave A Reply

Your email address will not be published.