ദുരന്ത ഭൂമിയിൽ പതറാതെ പെന്തക്കോസ്ത് ഐക്യ യുവജന സംഘടനയായ പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ (പി.വൈ.സ്സി).

തിരുവല്ല: സംസ്ഥാനത്തെ നടുക്കിയ അനേകം മഹാമാരികളിലും പതറാതെ ശക്തമായി തന്നെ ദുരന്തമേഖലയിൽ വേണ്ട സഹായങ്ങളും കൈത്താങ്ങലുകളും നൽകുവാൻ പി.വൈ.സ്സി എന്നും മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഈ കഴിഞ്ഞ ദിവസം

മുണ്ടക്കയത്ത് അപ്രതീക്ഷിതമായി സംഭവിച്ച ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ സംഭവിച്ച ദുരന്തത്തിലും പതറാതെ തന്നെ പി.വൈ.സ്സി പ്രവർത്തകർ ദുരന്ത മേഖലകൾ സന്ദർശിക്കുകയും അവർക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്യുന്നതോടൊപ്പം തന്നെ ഒരായുസ്സിൻ്റെ കഷ്ടപ്പാടിൽ നിർമ്മിച്ചെടുത്ത വീടുകളും, കടകളും, നഷ്ടപ്പെട്ട് അടിപതറി നിൽക്കുന്നവർക്ക് ധൈര്യം പകർന്നു നൽകുവാനും പി.വൈ.സ്സി പ്രവർത്തകർ മറന്നില്ല.

പി.വൈ.സ്സി ജനറൽ കൗൺസിൽ അംഗങ്ങളായ പാസ്റ്റർ ലിജോ ജോസഫ്, പാസ്റ്റർ അനീഷ് ഉമ്മൻ, പി.വൈ.സ്സി കേരള സ്റ്റേറ്റ് ഭാരവാഹികളായ ജിനു വർഗീസ്, പാസ്റ്റർ ജെറി പൂവക്കാല, ബിജേഷ് തോമസ്, മെൽവിൻ ജോയ്, ആലപ്പുഴ ജില്ലാ ഭാരവാഹികളായ പാസ്റ്റർ സജു മാവേലിക്കര, പാസ്റ്റർ റോബിൻ തോമസ്, പാസ്റ്റർ ഷാജി ഫിലിപ്പ് എന്നിവർ ദുരന്ത മേഖല സന്ദർശിക്കുകയും, അവിടെ ആവശ്യമായ സഹായസഹകരണങ്ങൾ ചെയ്യുകയും ചെയ്തു.

Leave A Reply

Your email address will not be published.