നോയലിൻ്റെ വിടുതലിനായ് പ്രാർത്ഥിച്ചവർക്ക് നന്ദി
നോയലിൻ്റെ വിടുതലിനായ് പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ച് പാസ്റ്റർ ലാൻസനും കുടുംബവും

മെയ് 10 ആം തിയതി ഞങ്ങളുടെ പ്രിയ മകൻ നോയൽ കടുത്ത പനിയോടും തൊണ്ടയിൽ ഉണ്ടായ അണുബാധയാലും (Post Covid inflammation) മംഗളൂരിലെ മുള്ളർ ഹോസ്പിറ്റലിൽ അഡ്മിറ്റാകുകയുണ്ടായി. എന്നാൽ ആരോഗ്യസ്ഥിതി വല്ലാതെ മോശമാകുകയും അതീവഗുരുതരമായി തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയും ചെയ്തു.
ഈ സമയം ലോകമെമ്പാടുമുള്ള വിശ്വാസസമൂഹം പ്രിയ കുഞ്ഞിന് വേണ്ടി പ്രാർത്ഥിച്ചു. മരുന്നുകളുടെ പരിധിക്കപ്പുറം ദൈവം അവന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിച്ചു.
ഡോക്ടേഴിസിനു പോലും അതിശയം കൂറുമാറ് അവൻ മരുന്നുകളോട് പ്രതികരിക്കുവാൻ തുടങ്ങി. 7 ദിവസങ്ങൾക്ക് ശേഷം അവനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റി.
ദൈവം കൃപയാൽ ഇന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി.
ഞങ്ങളുടെ വേദനയിൽ അറിയുന്നതും അറിയാത്തതുമായ അനേകം പേരുടെ പ്രാർത്ഥനയും സഹകരണങ്ങളും ഞങ്ങൾക്ക് അനുഗ്രഹമായിരുന്നു. ഈ അവസരത്തിൽ പ്രാർത്ഥിച്ച, വിളിച്ചു ബലപെടുത്തിയ, കൈത്താങ്ങൽ തന്ന എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിലുള്ള നന്ദിയെ അറിയിക്കുന്നു.
ദൈവം ധാരാളമായി നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കുമാറാകട്ടെ. തുടർന്നും പൂർണ്ണ വിടുതലിനായി പ്രിയ മകനെ ഓർത്ത് പ്രാർത്ഥിക്കുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
പാസ്റ്റർ. ലാൻസൺ & ഫാമിലി
