ബ്രദർ തോംസൺ ബാബുവിനും, ബ്രദർ ലോർഡ്സൺ അന്റണിക്കും കാറപകടത്തിൽ പരിക്ക്

തിരുവനന്തപുരം: അസംബ്ലിസ് ഓഫ് ഗോഡ് കൊച്ചി നെടുമ്പാശ്ശേരി സഭാ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ ബാബു ജോർജ്‌ പത്തനാപുരത്തിന്റെ മകൻ ബ്രദർ തോംസൺ ബാബുവും, വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിയും ഇന്ന് ഏപ്രിൽ 28 വ്യാഴാഴ്ച്ച വെളുപ്പിന് ആറ്റിങ്ങൽ വച്ച് കാർ ആക്സിഡന്റ് ഉണ്ടായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരിക്കുന്നു. ഇവർ സഞ്ചരിച്ച കാറിൽ ഒരു ടെമ്പോ ട്രാവലർ വന്ന് ഇടിക്കുകയായിരുന്നു. പൂർണ്ണമായി തകർന്ന കാറിൽ നിന്നും കാർ വെട്ടിപൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.

ബ്രദർ തോംസൺ ബാബുവിന്റെ വാരിയെല്ലുകൾക്കും, കാലിനും ഒടിവും ബ്രദർ ലോർഡ്സൺ ആന്റണിയുടെ കാലിനും ഒടിവ് സംഭവിച്ചിട്ടുണ്ട് എന്ന് അറിയുന്നു. രണ്ട് പേർക്കും ശാസ്ത്രക്രിയ വേണ്ടി വരും എന്ന്‌ പ്രാഥമിക വിവരങ്ങളിൽ നിന്നും അറിയുന്നു. ഇരുവരുടെയും പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും പ്രത്യേകം പ്രാർത്ഥിക്കുക.

Leave A Reply

Your email address will not be published.