കോട്ടയം: മലയാള മനോരമ മാനേജ്മെന്റ് ഓഡിറ്റ് വൈസ് പ്രസിഡന്റ്, കലക്ടറേറ്റ് ചിൽഡ്രൻസ് പാർക്ക് റോഡ് കരിപ്പുറത്ത് വീട്ടിൽ വർക്കി ജോർജ് (70) അന്തരിച്ചു.

നിര്യാതനായി:- കോട്ടയം: മലയാള മനോരമ മാനേജ്മെന്റ് ഓഡിറ്റ് വൈസ് പ്രസിഡന്റ്, കലക്ടറേറ്റ് ചിൽഡ്രൻസ് പാർക്ക് റോഡ് കരിപ്പുറത്ത് വീട്ടിൽ വർക്കി ജോർജ് (70) അന്തരിച്ചു.

സംസ്കാരം പിന്നീട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ റിട്ട. ജനറൽ മാനേജർ പരേതനായ കെ.വി. ജോർജിന്റെ മകനാണ്. 40 വർഷമായി മനോരമയിൽ സേവനം അനുഷ്ഠിക്കുന്ന വർക്കി ജോർജ് കോർപറേറ്റ് മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

മനോരമയിൽ കംപ്യൂട്ടർവൽക്കരണം നടപ്പാക്കുന്നതിലും ഇൻഫർമേഷൻ ടെക്നോളജിയുടെ ആധുനിക സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിച്ചു.

ഭാര്യ: ഗീത (കോഴഞ്ചേരി മുളമൂട്ടിൽ കുടുംബാംഗം).

മക്കൾ: ജോർജ് വർക്കി (നൊവാർട്ടിസ്, ഹൈദരാബാദ്), ചെറിയാൻ വർക്കി (മക്ഫിലി ആൻഡ് മക്‌കിർനൻ അക്കൗണ്ടന്റ്സ്, അയർലൻഡ്).

മരുമക്കൾ: വെണ്ണിക്കുളം ഐക്കാട്ടുകുന്നേൽ കരിഷ്മ മറിയ ജോർജ്, റാന്നി കുരുടാമണ്ണിൽ സി‍ഞ്ചു ചെറിയാൻ (അയർലൻഡ്).

Leave A Reply

Your email address will not be published.