പാസ്റ്റർ ഭക്തവത്സന്റെ ഭാര്യ സിസ്റ്റർ ബീനാ ഭക്തൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ബെംഗളൂരു: പ്രശസ്ത ക്രൈസ്‌തവ ഗാന രചയിതാവ് നിത്യതയിൽ വിശ്രമിക്കുന്ന കർത്തൃദാസൻ പാസ്റ്റർ ഭക്തവത്സൻ്റെ ഭാര്യയും പ്രശസ്‌ത ഗായികയുമായ സിസ്റ്റർ ബീനാ ഭക്തൻ (66 വയസ്സ്) ബെംഗളൂരുവിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ദീർഘ വർഷങ്ങൾ ക്രൈസ്‌തവ സംഗീത ഗ്രൂപ്പായ ഹാർട്ട് ബീറ്റ്സിന്റെ ഗായികയായിരുന്നു.

മക്കൾ: ബിബിൻ, ബിനി, ബെൻജി. മരുമകൾ: മെറിൻ.

സംസ്കാരം ജൂൺ 3 ബുധനാഴ്ച്ച രാവിലെ 9 മണിക്ക് ആർ റ്റി നഗർ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ (ഫുൾ ഗോസ്പൽ) സഭയുടെ നേതൃത്വത്തിൽ ഹൊറമാവ് അഗര ഐ പി സി ഹെഡ് ക്വാർട്ടേഴ്സ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ വച്ച് നടത്തും.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

Flyer for news-2
Flyer for news-1

Comments are closed, but trackbacks and pingbacks are open.