വിഖ്യാത പത്രപ്രവർത്തകൻ സർ ഹാരൾഡ് എവൻസ് അന്തരിച്ചു

മനോരമ ലേഖകൻ

ന്യൂഡൽഹി: വിഖ്യാത പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ സർ ഹാരൾഡ് എവൻസ് (92) അന്തരിച്ചു. സൺഡേ ടൈംസിന്റെ മുൻ എഡിറ്ററായിരുന്ന ഇദ്ദേഹം നിലവിൽ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ എഡിറ്റർ ഇൻ ചാർജായി സേവനമനുഷ്ഠിക്കുകയായിരുന്നു.

70 വർഷമായി പത്രപ്രവര്‍ത്തരംഗത്തുള്ള ഇദ്ദേഹം അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ ജീവാത്മാവായിരുന്നു.

ദ അമേരിക്കൻ സെൻച്വറി, ദേ മേഡ് അമേരിക്ക, എഡിറ്റേഴ്‌സ് ആൻഡ് റൈറ്റേഴ്‌സ്, എസ്സൻഷ്യൽ ഇംഗ്ലീഷ് ഫോർ ജേണലിസ്‌റ്റ്‌സ്, എഡിറ്റിങ് ആൻഡ് ഡിസൈൻ തുടങ്ങി നിരവധി വിഖ്യാത ഗ്രന്ഥങ്ങളുടെ കർത്താവാണ്.

Leave A Reply

Your email address will not be published.