ടി. ഉമ്മൻ പണിക്കർ (ബാബു-70) നിര്യാതനായി

കൊട്ടാരക്കര: വ്യവസായ പ്രമുഖനും, പൊതുകാര്യ പ്രസക്തനമായിരുന്ന കൊട്ടാരക്കര പനവേലി ചോനാഴികത്തിൽ പരേതനായ ഒ. തോമസ് പണിക്കരുടെയും, കുഞ്ഞമ്മ പണിക്കരുടെയും മകനും വ്യവസായ പ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായ ടി. ഉമ്മൻ പണിക്കർ (ബാബു-70) നിര്യാതനായി. കേരളത്തിലെ ഹാർബർ എഞ്ചിനീയറിംഗിൻ്റെയും പൊതുമരാമത്തുവകുപ്പിൻ്റെയും പ്രമുഖ കോൺട്രാക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ കോൺട്രാക്ടർ പരേതനായ കോലഞ്ചേരി പെരുമ്പള്ളിൽ പി.എം. പൈലിപ്പിള്ളയുടെയും സാറാമ്മയുടെയും മകൾ ശാന്തയാണ് സഹധർമ്മിണി. മകൻ: O. തോമസ് പണിക്കർ (ദിബു) ദുബായ് പെൻറാ എമിറേറ്റ് കോൺട്രാക്ടിംഗ് കമ്പനി ഉടമയും പ്രമുഖ സിനിമ നിർമ്മാതാവുമാണ്. മരുമകൾ: തിരുവല്ല കിഴക്കേപറമ്പിൽ പരേതനായ ജോൺ തോമസിൻ്റെ മകൾ ആൽബി മീരാ തോമസ് (സോഫ്റ്റ് വയർ എഞ്ചിനീയർ, ആർ.ടി.എ. ദുബായ്) മകൾ: ദീപാ മേരി പണിക്കർ (ലൈസൻസ്ഡ് പ്രൊഫഷണൽ കൗൺസിലർ, ഷാർലറ്റ് – യു.എസ്സ്.എ) മരുമകൻ: തിരുവല്ല ഡോ. അലക്സാണ്ടർ കാരക്കലിൻ്റെ മകൻ ബിഞ്ചു അലക്സാണ്ടർ (നോറടെൽ നോർത്ത് അമേരിക്ക എൽ.എൽ.സി) കൊച്ചുമക്കൾ: യോഹൻ, നാഥാൻ, ദർശൻ, ദിയ പരേതൻ്റെ ഭൗതീക ശരീരം ജനുവരി 28 വെള്ളി രാവിലെ 8 മണിക്ക് പനവേലിയിലെ സ്വവസതിയിൽ കൊണ്ടു വരുന്നതും 10 മണിക്ക് കൊട്ടാരക്കര പനവേലി ശാലേം ഏ.ജി. സഭയുടെ ആഭിമുഖ്യത്തിൽ സംസ്കാര ശുശ്രൂഷ ആരംഭിച്ചു 12 മണിക്ക് തൃക്കണ്ണമംഗൽ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

സഹോദരങ്ങൾ: സാറാമ്മ പണിക്കർ, മേരി ചെറിയാൻ, ശാന്തമ്മ ബേബി, ആനി ഡേവിഡ്, ആലീസ് മാത്യു, സാം ടി. പണിക്കർ.

ഫോൺ:9447453998 .

ലൈവ് സ്ട്രീമിംഗ്: . Jb liveproduction.

Leave A Reply

Your email address will not be published.