റഷ്യ ആണവായുധങ്ങള്‍ സജ്ജമാക്കുന്നു, ദ്രുതഗതിയിലുള്ള നീക്കങ്ങള്‍; ലോകമഹായുദ്ധ സാധ്യതയില്‍ ലോകം
മോസ്കോ: ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ നിര്‍ദേശം നല്‍കിയതായി സൂചന. യൂറോപ്യന്‍ യൂണിയന്‍ യുക്രൈനുള്ള സഹായങ്ങള്‍ ഇരട്ടിയാക്കിയതിന് പിന്നാലെയാണ് റഷ്യയില്‍ പുതിയ നീക്കങ്ങള്‍ നടക്കുന്നതെന്നാണ് സൂചന. ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കുന്ന സേനയിലെ വിഭാഗത്തിന് പ്രത്യേക നിര്‍ദേശം നല്‍കിയെന്നാണ് വിവരം. എന്നാല്‍ ന്യൂക്ലിയര്‍ ബോംബ് ഉപയോഗിക്കുമോയെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ല.
യുക്രൈന് മേല്‍ റഷ്യ ആണാവയുധം ഉപയോഗിച്ചാല്‍ ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങളെത്തും. അതേസമയം ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദ്ദേശിക്കുന്നതിലൂടെ പുടിന്‍ ഭീഷണിയുടെ ഉത്പാദകരാവുകയാണെന്നാണ് അമേരിക്ക പ്രതികരിച്ചു. നിരുത്തരവാദപരവും അപകടകരവുമാണ് പുടിന്റെ നിര്‍ദ്ദേശം എന്നായിരുന്നു നാറ്റോ തലവന്‍ പറഞ്ഞത്.