യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) 2022 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

 

കുവൈറ്റ്‌: 2022 ഫെബ്രുവരി 26 ശനിയാഴ്ച്ച നടന്ന ജനറൽ ബോഡിയിൽ 2022 ലേക്കുള്ള ഭാരവാഹികളായി ബ്രദർ റോയ് കെ യോഹന്നാൻ, പാസ്റ്റർ സാം തോമസ് (അഡ്‌വൈസറി ബോർഡ് ), പാസ്റ്റർ ജെയിംസ് എബ്രഹാം (പ്രോഗ്രാം കോഓർഡിനേറ്റർ), ബ്രദർ ഷാജി തോമസ് (ജനറൽ കോഓർഡിനേറ്റർ) , ബ്രദർ ബിജോ കെ ഈശോ (സെക്രട്ടറി) , ബ്രദർ സിനു ഫിലിപ്പ് (ട്രഷറർ) ബ്രദർ വിനോദ് നൈനാൻ (ജോ. സെക്രട്ടറി), ബ്രദർ ജെയിംസ് ജോൺസൺ (ജോ. ട്രഷറർ) ഷിബു വി. സാം (ഫൈനാൻസ് കൺവീനർ) എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. ബ്രദർ ജിജി ഫിലിപ്പ്, ബ്രദർ ജേക്കബ് മാമ്മൻ എന്നിവരാണ് ഓഡിറ്റർസ്.

ബ്രദർ ജേക്കബ് തോമസ് (റ്റെക്നിക്കൽ ടീം കൺവീനർ), റ്റിജോ സി. സണ്ണി, ഗ്ലാഡ്‌സൺ സാമുവേൽ (ടെക്നിക്കൽ ടീം ജോ.കൺവീനേഴ്‌സ്), പാസ്റ്റർ ഷൈജു വര്ഗീസ്, ബ്രദർ ജോഷി ജോർജ് (പ്രയർ കൺവീനേഴ്‌സ്), ബ്രദർ ജെയിംസ് എബ്രഹാം (പബ്ലിസിറ്റി കൺവീനർ), ബ്രദർ ഷൈൻ തോമസ് (പബ്ലിസിറ്റി ജോ. കൺവീനർ),ബ്രദർ ഋഷി അലക്സ്, ബ്രദർ ജോജി ഐസക് (സുവനീർ കൺവീനേഴ്‌സ്), ബ്രദേർസ് ടോണി തോമസ്, ജെയിംസ് തോമസ്, ജിനു ചാക്കോ, മാത്യു ജോൺ (ട്രാൻസ്‌പോർട്ടേഷൻ) ബ്രദർ തോമസ് ഫിലിപ്പ് (വോളണ്ടീയർ കൺവീനർ), ബ്രദർ ജിന്നി വര്ഗീസ് (വോളണ്ടീയർ ജോ.കൺവീനർ),ബ്രദർ ഗ്ലാഡ്‌സൺ വര്ഗീസ് (സ്റ്റിൽ ഫോട്ടോഗ്രാഫി), ബ്രദർ ആന്റണി പെരേര (വീഡിയോഗ്രഫി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) 2022 ഒക്ടോബർ 19, 20, 21 (ബുധൻ, വ്യാഴം, വെള്ളി) തീയതികളിൽ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോംബൗണ്ടിൽ (എൻ ഈ സി കെ) നടക്കുന്ന കൺവൻഷനിൽ സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, ചർച്ച് ഓഫ് ഗോഡ് സീനിയർ ശ്രുശൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ പി.സി. ചെറിയാൻ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും.

Leave A Reply

Your email address will not be published.