പാസ്റ്റർ ജേക്കബ് മാത്യു അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഡാലസ്: സുവിശേഷകൻ പോൾ മാത്യുവിൻ്റെ സഹോദരൻ തിരുവല്ല വരയന്നൂർ എബനേസർ വീട്ടിൽ കർത്തൃദാസൻ പാസ്റ്റർ ജേക്കബ് മാത്യൂ (57 വയസ്സ്) നവംബർ 24 വ്യാഴാഴ്ച ഉച്ചക്ക് ഹൃദയഘാതത്തെ തുടർന്ന് ഡാലസിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പുലർച്ചെ തന്നെ സണ്ണിവെയിൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ : ശ്രീമതി ഷൈനി ജേക്കബ്. മക്കൾ : ജസ്ന ജേക്കബ്, ജോയൽ ജേക്കബ്.

സംസ്കാരം പിന്നീട് തിരുവല്ല പുല്ലാടുള്ള ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടത്തും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.