കാനഡയില്‍ ബോട്ടപകടത്തിൽ മലയാളി യുവാവ് മരണമടഞ്ഞു.

തൊടുപുഴ: കാനഡയില്‍ ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ മുകള്‍ നിലയില്‍ നിന്ന് കാല്‍ വഴുതി കായലില്‍ വീണ് കലയന്താനി വെട്ടിമറ്റം ഹോളി സരസില്‍ പരേതനായ രാജന്റെ മകന്‍ ഫെലിക്‌സ് രാജൻ (41 വയസ്സ്) ജൂൺ 8 ചൊവ്വാഴ്ച്ച രാവിലെ മരണമടഞ്ഞു.

ഭാര്യ ജോസ്‌ന കാനഡയില്‍ നഴ്‌സാണ്. ജോസ്‌ന നിലവില്‍ നാട്ടിലുണ്ട്. മക്കള്‍: സിയോണ, ഇവാന്‍. മേരിക്കുട്ടിയാണ് ഫെലിക്‌സിന്റെ മാതാവ്.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.