അന്നമ്മ കുഞ്ഞപ്പയിയുടെ സംസ്ക്കാര ശുശ്രൂഷ ജൂൺ 14 തിങ്കളാഴ്ച്ച മുളകുഴയിൽ

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റിന്റെ ഓവർസിയറും കേരളാ സ്റ്റേറ്റിന്റെ മുൻ ഓവർസിയറുമായ പാസ്റ്റർ എം. കുഞ്ഞപ്പിയുടെ സഹധർമ്മിണിയും, ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ഷിബു കെ മാത്യുവിന്റെ മാതാവുമായ തിരുവല്ല കൂരയിൽ പ്ലാവിള എബനേസർ വീട്ടിൽ അന്നമ്മ കുഞ്ഞപ്പി (ഗ്രേസി – 68) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാര ശുശ്രൂഷ 2021 ജൂൺ 14 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് മുളക്കുഴ സീയോൻ കുന്നിൽ തയ്യാറാക്കുന്ന പന്തലിൽ ആരംഭിക്കും. 12:30ന് ദൈവസഭയുടെ മുളക്കുഴയിലുള്ള സെമിത്തേരിയിൽ സംസ്ക്കാരം നിർവ്വഹിക്കും.

ഏഴംകുളം തറയശ്ശേരിൽ കുടുംബാംഗമായ പരേതയുടെ സ്വസഹോദരങ്ങളാണ് കേരളാ സ്റ്റേറ്റ് ദൈവസഭയിലെ സീനിയർ ശുശ്രൂഷകനും സൗത്ത് സോൺ ഡയറക്ടറുമായ പാസ്റ്റർ ജോസ് ബേബിയും അസ്സെംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാം റ്റി ബേബിയും.

ഷീബയാണ് ഏക മകൾ. മരുമക്കൾ: സ്മിതാ ഷിബു, ജോമോൻ.

ഭവനത്തിൽ വെച്ച് ഉണ്ടായ വീഴ്ച്ചയെ തുടർന്ന് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിൽസയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. വിശദപരിശോധനയിൽ ഹൃദയം; കരൾ സംബന്ധമായ അസുഖങ്ങൾ ഉണ്ടെന്ന് കണ്ടെത്തുകയും. വിദഗ്ദ്ധ ചികിൽസയ്ക്കായി കോട്ടയത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ശസ്ത്രക്രീയാനന്തരം തുടർ ചികിൽസയിൽ കഴിയവെ ജൂൺ 8ന് വൈകുന്നേരം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം കോട്ടയം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

പാസ്റ്റർ എം. കുഞ്ഞപ്പിയുടേയും കുടുംബത്തിന്റേയും ദുഃഖത്തിൽ ഗിൽഗാൽ വിഷൻ മീഡിയ നെറ്റ് വർക് പങ്കുചേരുന്നു.

Leave A Reply

Your email address will not be published.