“മാതൃകാ ഇടയന് യാത്രാമൊഴി”
പാസ്റ്റർ ജെയിംസ് കുരിയാക്കോസിനെ പാസ്റ്റർ ലിജോ ജോസഫ് തടിയൂർ അനുസ്മരിക്കുന്നു.
പ്രശസ്തനാവാൻ ആഗ്രഹിക്കാത്ത ക്രൂശിന്റെ പ്രശംസകൻ, സമാനതകളില്ലത്ത സൗമ്യനും ആദർശധീരനും, വാഗ്മീയും, എഴുത്തുകാരനും, ചിന്തകനും , പ്രഭാക്ഷകനും, എന്റെ ഉപദേശകനും ജേഷ്ഠ സഹോദരനും, കുടുംബ സുഹൃത്തും , എന്റെ മനസ്സ് അറിഞ്ഞ സുഹൃത്തും കർമ്മയോഗിയും ആയ ക്രിസ്തുവിന്റെ ധീര പടയാളി പാസ്റ്റർ ജയിംസ് കുരിയാക്കോസ് .പ്രസംഗം ജീവിതമാക്കിയ വിശ്വസ്തനായ എന്റെ ആത്മീക ഗുരുനാഥൻ, സത്യസന്ധമായ ആശയങ്ങൾക്കും വിഷയങ്ങൾക്കും എതിരെ ഉയരുന്ന കൊമ്പിനെ ഒറ്റയ്ക്ക് നിന്ന് നേരിട്ട് ഒറ്റവാക്കിൽ മുനയെ ഒടിക്കുന്ന കമാന്റിങ്ങ് പവർ ഉള്ള ധൈരശാലിയായ അസാധാരണ വ്യക്തിത്വം. നർമ്മത്തിൽ ചാലിച്ച വാക്കുകൾ , പ്രാർത്ഥന മനുഷൻ, അർത്ഥഗംഭീഥ എറെ ഉള്ള ആശയ സമ്പുഷ്ട മാർന്ന ശൈലിയിൽ തൂലിക ചലിപ്പിച്ച ഹൃദയസ്പര്ശിയായ എഴുത്തുകാരൻ .ഒരിക്കൽ അദ്ദേഹത്തിന്റെ മാതാവ് ഇങ്ങനെ പറഞ്ഞു ; മോനേ നന്നായി പഠിപ്പിച്ചിരുന്നെങ്കിൽ ഇവൻ ആരാകുമായിരുന്നു…….കവിതകൾ എഴുതുകയും കവിതകളെ പ്രണയിക്കുകയും ചെയ്ത ഞങ്ങളുടെ പ്രിയപ്പെട്ട ദൈവദാസൻ .
എട്ടുവർഷത്തോളം എന്റെ സഭയിലെ ശുശ്രൂഷകൻ ആയിരുന്നു.അപ്പോൾ തന്നെ പരസ്പരം മനസ്സ് അടുപ്പവും ,ചെറുപ്പം മുതൽ എന്നെയും കുടുംബത്തെയും അടുത്തറിയുന്ന വ്യക്തിത്വം.
പ്രയാസഘട്ടങ്ങളിൽ മനസ് തുറക്കുവാനും ,നിർദ്ദേശങ്ങൾ തന്നിരുന്ന ആത്മിക ആചാര്യൻ. വിവിധ പ്രോഗ്രാമുകൾ , കൂട്ടായ്മകൾ , മനസ്സിലൂടെ കടന്നുപോകുന്നു……. നർമ്മത്തിൽ ചാലിച്ച ആശയങ്ങൾ, ഫലിതങ്ങൾ, ചിന്തകൾ , കവിതകൾ, ഭാവനകൾ ഇങ്ങനെ പോകുന്നു….എന്റെ മാത്യസഭ കടയാർ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ബിൽഡിങ്ങിന്റ പണികൾ ഞാൻ എറ്റെടുത്ത് നടത്തി തീരാറായപ്പോൾ ആദേഹത്തെ കാര്യങ്ങൾ ഏൽപ്പിച്ച് ഞാൻ സെമിനാരിയിലേക്ക് യാത്രയായി, അവസാനത്തെ ഘട്ടത്തിൽ ഭംഗി ആക്കി തീർത്ത മറക്കാൻ കഴിയാത്ത ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായി ഉള്ളത് ജഡത്തിൽ സഭയായ അവന്റെ ശരീരത്തിനു വേണ്ടി പൂരിപ്പിച്ച NICOG കടയാർ സഭയുടെ അപ്പോസ്തോലൻ . ഹരിയാന ബൈബിൾ സെമിനാരിയിൽ എന്നെ പ്രാർത്ഥിച്ച് അയ്ക്കുകയും ഗ്രാജുവേഷന് വന്ന് എന്നെ അനുഗ്രഹിക്കുകയും , ദൈവ രാജ്യത്തിലും പ്രസ്ഥാനത്തിലും എന്നെ ചേർത്തു പിടിക്കുകയും,എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആ വലിയ വ്യക്തിത്വത്തിന്റെ പങ്ക് മറക്കാൻ പറ്റാത്തതാണ് . അങ്ങനെ മറ്റു പലരുടെ ജീവിതത്തിലും …. രസകരമായ സംഭവങ്ങൾ …. ദൈർഘ്യമുള്ള ഫോൺ സംഭാഷണങ്ങൾ, ഒരുമിച്ചുള്ള നിരവധി യാത്രകൾ ….
എന്റെ വിവാഹം ആലോചിച്ച് നടത്താനും ഒരു ഭവനത്തിലെ അംഗത്തെ പോലെ മുൻപിൽ ഉണ്ടായിരുന്നു. അങ്ങനെ തന്നെ അവസാന നിമിഷം വരെയും . അദ്ദേഹത്തോടൊപ്പം കടയാർ സഭയുടെ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കാൻ അവസരമൊരുക്കി. പുത്രിക സംഘടനയിൽ 1992 മുതൽ ഉള്ള അടുപ്പം.വൈ പി സി എ ഞങ്ങൾക്ക് ഒരു ഹരമായിരുന്നു. റാന്നി തുണ്ടത്തിലെ പഴയ സഭയിൽ നടന്ന താലന്തു പരിശേധനകളിലെ വിവിധ ചൂടേറിയ നിമിഷങ്ങൾ ഭാവ രൂപങ്ങൾ വിവിധ പ്രോഗ്രാമുകൾ , സഭയുടെ കൂട്ടായ്മ , മിഷൻ ട്രിപ്പുകൾ, ജഡ്ജസായി പല ഇടങ്ങളിൽ ഒരുമിച്ച് ……. വിധി പറയുന്നതിന് മുമ്പ് സംഘാടകർ രക്ഷപെടുത്തിയ സന്ദർഭങ്ങൾ അങ്ങനെ ഒരു പിടി നല്ല ഓർമ്മകൾ . യുവ സന്ദേശ് എന്ന പുത്രികാ സംഘടനയുടെ മാസിക……..
വലിപ്പ ചെറുപ്പം ഇല്ലാതെ , ജാഡകളില്ലാത്ത എടോ വാടോ വിളിയില്ലാതെ പൗലോസ് തീമോത്തിയോസ്സിനെ അഭിസംബോധന ചെയ്യുന്നതുപോലെ, വലിയവരെ വകഞ്ഞു മാറ്റി ചെറിയവരിലേക്ക് നടന്നടുക്കുന്ന, ഞങ്ങളുടെ കൂട്ടർ എന്ന മനോഭാവം ഇല്ലാതെ പൗലോസിനെ പോലെ ജാതികളുടെ യിടയിലും ദൈവ ഇഷ്ടത്താൽ ഉള്ള ക്രിസ്തുവിന്റെ ദാസൻ . വളരുന്ന തലമുറയെ കൈ പിടിച്ച് ഉയർത്തുകയും അധികാരമോ പദവിയോ ഏറ്റവും മാധുര്യം എന്ന് കാണുന്നവരുടെ വേദിയിൽ നിന്നും താഴേക്കിറങ്ങി വരുന്ന മിനി സ്ക്രീനുകളിൽമുഖം തെളിയാൻ ആഗ്രഹിക്കാത്ത ആ വലിയ മനുഷ്യൻ എന്ന അണിയറ പ്രവർത്തകൻ . പൗലോസിനെ പോലെ ഏതു പ്രതിസന്ധികളെയും നേരിടാനുള്ള ഉൾക്കരുത്ത് . എന്റെ ശ്രുശ്രൂഷ ജീവിതത്തിൽ എന്നെ ചേർത്ത് പിടിച്ച് സത്യം എന്തെന്ന് മനസ്സിലാക്കി എന്റെ പ്രതിവാദത്തിൽ എനിക്ക് തുണ നിന്ന ഞങ്ങളുടെ പ്രിയ ജയിംസ് ച്ചായൻ, മറക്കില്ല കണ്ണീർ കുതിർന്ന പ്രണാമം …… വാക്കുകളില്ല , വരമൊഴിയും വാമൊഴിയും ഇല്ല . അനേകരുടെ മരണത്തിന് അനുസ്മരണം എഴുതി കൊടുത്തിരുന്ന അങ്ങയ്ക്ക് ഞങ്ങൾ ഇനിയും എഴുതട്ടെ ……ക്രിസ്തുവിന്റെ ധീര പടയാളി ചരിത്രം സാക്ഷി ,കാലം സാക്ഷി , സുവിശേഷം സാക്ഷി,നിത്യത സാക്ഷി . മഷി തീർന്നാലും
എഴുതിയാൽ തീരില്ല ……. ദുഃഖത്തോടെയെങ്കിലും ധീര പടയാളിക്ക് ബാഷ്പാഞ്ജലികൾ . മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു ആ വലിയ ഉറപ്പ്. രോഗശയ്യയിൽ പലപ്പോഴും കാണുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ എനിക്കുവേണ്ടി നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന്റെ ഹിതത്തിനു വേണ്ടി മാത്രം പ്രാർത്ഥിക്കൂ എന്നായിരുന്നു. ഒപ്പറേഷന്റെ തലേ ദിവസവും നീണ്ട ഫോൺ സംഭാക്ഷണം, ദൈവം കൂടെ ഉണ്ടന്നുള്ള ഉറപ്പ് , നിങ്ങൾ എല്ലാവരും എനിക്ക് ഉണ്ടെന്നുള്ള ബലം, എല്ലാ നിമിഷങ്ങളിലും ഉണ്ടായിരുന്നെങ്കിലും, എല്ലാ ദിവസവും ആ സാന്നിധ്യം അറിയാൻ ഇടയായി. അവൻ സകലവും തനിക്കു കീഴപ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാര ശക്തികൊണ്ട് നമ്മുടെ താഴ്ച്ചയുള്ള ശരീരത്തെ അവന്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപമാക്കി രൂപാന്തരപ്പെടുത്തും. അമ്മച്ചിക്കും, ജിനി ആന്റിക്കും കുഞ്ഞുങ്ങൾക്കും കുടുംബത്തിനും നമ്മുടെ പിതാവായ ദൈവത്തിൽ നിന്നും കർത്താവായ യേശുക്രിസ്തുവിൽ നിന്നും കൃപയും സമാധാനവും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സഹോദരന്മാരേനിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും.
കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല എന്നു ഞങ്ങൾ കർത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു.
കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചു കൊള്ളുവിൻ.
ഇല്ല ഇല്ല അങ്ങ് മരിക്കുന്നില്ല ജീവിക്കുന്നു ക്രിസ്തുവിലൂടെ …….. അങ്ങയ്ക്ക് മരണം ഇല്ല …… സ്വർഗ്ഗീയ ആചാര ബഹുമാന ബഹുമതികളുടെ മര്യാദയോടെ ആത്മാവിനെ ദൂത സഞ്ചയം സ്വർഗ്ഗത്തിലേക്ക് ആനയിച്ചു. വിശ്രമത്തിലേക്കുള്ള അൽപ്പ കാലത്തേ നിദ്ര മാത്രം.
തേൻകുരുവിക്കൊരു തേൻമാവേ മെനഞ്ഞെടുത്ത രചനകളെ ബാക്കിയാക്കി വിലാപഗാനത്തിന് അകമ്പടി ഏതുമില്ലാതെ യാത്രയായി സോദരാ കാലമെല്ലാം മായിക്കണമെന്നില്ല ചിലതൊക്കെ ഓർമപ്പെടുത്താൻ …….
നിനക്കായേകുന്നു സുസ്വാഗതം നിന്നിൽ കൂടി വിരിയും ആത്മാവിന്റെ രചനകൾ ഏഴുവർണവും വിതറട്ടെ വിരിയാൻ പ്രചോദനമായിടട്ടെ നീയേകും പ്രചോദനമല്ലോ വീണ്ടും വീണ്ടും എഴുതിടാൻ ഞങ്ങളെ ഉത്സുകരാക്കുന്നത്. അരുണോദയം പോലെ ശോഭയും ചന്ദ്രനെപ്പോലെ സൗന്ദര്യവും സൂര്യനെപ്പോലെ നിർമ്മലതയയും കൊടി കളോട് കൂടിയ സൈന്യം പോലെ ഗംഭീരവുമുഉളവളുമായി തന്റെ പ്രിയൻ മേൽ ചാരി കൊണ്ട് മരുഭൂമിയിൽ നിന്നും മലർവാടിയിലേക്ക് പ്രവേശിക്കാൻ ദൈവം കൃപ നൽകിയത കാലമേ …
ന്യൂ ഇന്ത്യ ദൈവ സഭയുടെ പുത്രിക സംഘടനയുടെ ഒർഗനൈസേഷൻ സെക്രട്ടറി എന്ന നിലയിലും, സണ്ടേസ്ക്കൂൾ ബോർഡ് അംഗവും , അസിസ്റ്റന്റ് ഡയറക്ടർ എന്ന നിലയിലും, നിരവധി സംഭാവനങ്ങൾ ദൈവരാജ്യത്തിന് സംഭാവന ചെയ്ത് ഞങ്ങളൊടൊപ്പം പ്രവർത്തിക്കും ചെയ്ത മാത്യക ഇടയന് യാത്ര മൊഴി
പാസ്റ്റർ ലിജോ ജോസഫ് തടിയൂർ
(ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് വൈ പി സി എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, സണ്ടേസ്ക്കൂൾ ജനറൽ കോഡിനേറ്റർ)