അന്നമ്മ എബ്രഹാമിന്റെ സംസ്ക്കാരം നാളെ

അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ഓഫീസ് മാനേജർ പാസ്റ്റർ ടോംസ് എബ്രഹാമിന്റെ മാതാവും, പുല്ലാട് ക്രൈസ്റ്റ് വില്ലയിൽ പരേതനായ പാസ്റ്റർ കെ വി എബ്രഹാമിന്റെ ഭാര്യയുമായ, നിത്യതയിൽ ചേർക്കപ്പെട്ട അന്നമ്മ എബ്രഹാമിന്റെ സംസ്ക്കാരം നാളെ (12.03.2022) പൂവത്തൂരിൽ നടക്കും. പുന്തല കോട്ടയ്ക്കാട് കുടുംബാംഗമാണ് പരേത.

കഴിഞ്ഞ 7 ആം തിയതി രാവിലെ പെട്ടന്നുണ്ടായ ശാരീരിക അസ്വാസ്ഥതകളാൽ കോഴഞ്ചേരി സ്വാകാര്യ ആശുപത്രീയിൽ പ്രവേശിപ്പിച്ചു എങ്കിലും അവിടെ വച്ച് അന്ത്യം സംഭവിക്കുകയായിരുന്നു. 88 വയസായിരുന്നു. സംസ്ക്കാര ശുശ്രൂഷ നാളെ (ശനി) രാവിലെ 7.30 ന് ഭവനത്തിൽ ആരംഭിക്കും. തുടർന്നു 9 മണിക്ക് കുമ്പനാട് ഐ പി സി ഹെബ്രോൻ ഓഡിറ്റോറിയത്തിലെ ശുശ്രുഷകൾക്കു ശേഷം പൂവത്തൂർ ഐ പി സി സഭാ സെമിത്തേരിയിൽ 12.30 ന് സംസ്‌കരിക്കും.

മക്കൾ: ആലീസ്, ജോയ്‌സ്, പാസ്റ്റർ ടോംസ് എബ്രഹാം, ബ്ലെസി, പ്രസാദ്, സൂസൻ, ഡെയ്‌സി.

മരുമക്കൾ: ജോയി, ജോസ്‌, മേഴ്‌സി ടോം, ജോർജ്കുട്ടി, അനിത, ജെയിംസ്, ജോയ്.

Leave A Reply

Your email address will not be published.