ഐപിസി ഹിമാചൽപ്രദേശ്‌ സ്റ്റേറ്റ് വാർഷിക കൺവൻഷൻ ഏപ്രിൽ 02, 03 തീയതികളിൽ

ഹിമാചൽപ്രദേശ്‌: ഇൻഡ്യ പെന്തെക്കോസ്തു ദൈവസഭാ ഹിമാചൽ സ്റ്റേറ്റിന്റെ വാർഷിക കൺവൻഷൻ ഏപ്രിൽ 02, 03 തീയതികളിൽ പത്താൻകോട്ടുള്ള സ്റ്റേറ്റ് ആസ്ഥാനത്തു വെച്ചു നടക്കും. ഐപിസി ഹിമാചൽപ്രദേശ് സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ടൈറ്റസ് ഈപ്പൻ കൺവൻഷൻ ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ ജേക്കബ് ജോൺ, ബേബി വർഗീസ്, ബെന്നി തോമസ്, സാംകുട്ടി ചാക്കോ, സഹോദരന്മാരായ സജി പോൾ, വർക്കി ഏബ്രഹാം വിവിധ സെക്ഷനുകളിൽ വചനം സംസാരിക്കും. ബഥേൽ വർഷിപ്പേഴ്‌സ് പത്താൻകോട്ട് സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും. ഗുഡ്‌ന്യൂസ് ലൈവിലൂടെ കൺവൻഷൻ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

Leave A Reply

Your email address will not be published.