
ഡാളസ് : അസംബ്ലിസ് ഓഫ് ഗോഡ് കൊല്ലം സഭയിലെ സീനിയർ അംഗവും, കോയിക്കൽ ഗവണ്മെന്റ് ഹൈ സ്കൂൾ മുൻ ഹെഡ്മാസ്റ്ററും, റിട്ടയേർഡ് എ ഇ ഒ യുമായിരുന്ന കർത്തൃദാസൻ ഇവാൻജെലിസ്റ്റ് വൈ ഡാനിയേൽ (ഡാനിയേൽ സാർ, 89 വയസ്സ്) ഏപ്രിൽ 9 ശനിയാഴ്ച്ച ഡാളസിൽ മകൻ കർത്തൃദാസൻ പാസ്റ്റർ ബിജു ഡാനിയേലിന്റെ വസതിയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഒരു തികഞ്ഞ പ്രാർത്ഥനാ വീരനും, അനേക ക്രിസ്തീയ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവും, അനേക ദൈവ സഭകളുടെ സ്ഥാപകനുമായിരുന്നു കർത്തൃദാസൻ ഇവാൻജെലിസ്റ്റ് വൈ ഡാനിയേൽ.
ഭാര്യ : ലീലാമ്മ ഡാനിയേൽ (റിട്ടയേർഡ് ഹെഡ്മിസ്ട്രെസ്, ക്രേവെൻ എൽ എം എസ് ഹൈസ്കൂൾ, കൊല്ലം).
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
