WORDSMITH-2021 ഉപന്യാസ രചന മത്സരത്തിന് അനുഗ്രഹീത സമാപ്തി; സിസ്റ്റർ ടിജി ബി.ടിക്ക് ഒന്നാംസ്ഥാനം
അലൈൻ: അലൈൻ ഐ.പി.സി എബനേസർ പി.വൈ.പി.എ-യുടെ നേതൃത്വത്തിൽ നടന്ന വെർച്ച്വൽ ഉപന്യാസത്തിനു സമാപനം.രണ്ടു തലങ്ങളായി നടത്തിയ വെർച്ച്വൽ ഉപന്യാസ മത്സരത്തിന്റെ ഫൈനൽ തലം ഡിസംബർ 24 -നു വൈകുന്നേരം സൂം പ്ലാറ്റ്ഫോമിൽ കൂടെ നടന്നു. ഗ്രാൻഡ് ഫിനാലയുടെ അധ്യക്ഷനായി സഭ ശുശ്രുഷകൻ പാസ്റ്റർ. ജോൺ വി ചെറിയാൻ പദവി അലങ്കരിക്കുകയും ഉദ്ഘാടകനായി യൂ.എ.ഇ റീജിയൻ മുൻ പി.വൈ.പി.എ സെക്രട്ടറി ബ്രദർ ഷിബു മുളംകാട്ടിൽ സന്നിഹിതനായിരുന്നു. ലോകത്തിലെ വിവിധ പെന്തെക്കോസ്ത് സഭ പ്രസ്ഥാങ്ങളിൽ നിന്നും യുവതീ യുവാക്കൾ പങ്കെടുക്കുകയും ചെയ്തു.ഒന്നാം തലത്തിൽ 160തിലധികം മത്സരാത്ഥികൾ പങ്കെടുക്കുകയും അതിൽ നിന്നും തിരഞ്ഞെടുത്ത അഞ്ചു പേരാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചത്. ഫൈനൽ തലത്തിൽ മത്സരിച്ചു. അവസാന റൗണ്ടിൽ പങ്കെടുത്ത സിസ്റ്റർ: ടിജി ബി.ടി (തിരുവനന്തപുരം) ഒന്നാം സ്ഥാനവും (15000രൂപ), സിസ്റ്റർ:മഞ്ജു ജോൺ (ളാഹ) രണ്ടാം സ്ഥാനവും (10000 രൂപ) സിസ്റ്റർ. മഞ്ജു മാത്യു (ഓസ്ട്രേലിയ) മൂന്നാം സ്ഥാനവും (5000 രൂപ) നേടി.
നാലാം സ്ഥാനത്തേക്ക് (2000 രൂപ) സിസ്റ്റർ:കെസിയ ജോയ് (കണ്ണൂർ) അഞ്ചാം സ്ഥാനത്തു (2000 രൂപ) സിസ്റ്റർ:അഞ്ജന ജെറിൻ(മഹാരാഷ്ട്ര) എന്നിവർ അർഹരായി.
പി വൈ പി എ-യുടെ കമ്മിറ്റി ആദ്യത്തെ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്കാണ് സമ്മാനം പ്രഖ്യാപിച്ചത് എന്നാൽ വിധികർത്താക്കളിൽ ഒരാൾ നാലും അഞ്ചും സ്ഥാനം നേടുന്നവർക്ക് പ്രോത്സാഹന സമ്മാനം നൽകുകയായിരുന്നു. ഗ്രാൻഡ് ഫിനാലെയിൽ വിധി നിർണയിക്കുന്നതിൽ പ്രേക്ഷരേ കൂടെ ഉൾക്കൊള്ളിച്ചത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു.
WORDSMITH-2021-ന് ജഡ്ജിങ് പാനലിനു ബ്രദർ:ജോൺ വെസ്ലി ചാക്കോ, പാസ്റ്റർ:ഫെയ്ത് ബ്ലെസ്സൺ പള്ളിപ്പാട്, ഇവാ:ജസ്റ്റിൻ ജോർജ് കായംകുളം, ഇവാ:മോൻസി മാമ്മൻ, ഇവാ: അലൻ പള്ളിവടക്കൻ എന്നിവർ നേതൃത്വം നൽകി.