150 സങ്കീർത്തനങ്ങളും മന:പ്പാഠമാക്കി സിസ്റ്റർ ജെസി റോയി

തിരുവനന്തപുരം: ഇന്ത്യ പെന്തകോസ്ത് ദൈവസഭ തിരുവനന്തപുരം വെസ്റ്റ് സെന്ററിൽ പരുത്തിപ്പാറ ഗ്രേസ് ടാബർനാക്കിൾ ചർച്ച് അംഗവും പേരൂർക്കട കുന്നംപള്ളിയിൽ ബ്രദർ കെ.ജെ. റോയി മോന്റെ ഭാര്യ സിസ്റ്റർ ജെസ്സി ലോക്ഡൗൺ സമയം 150 സങ്കീർത്തനങ്ങളും മന:പ്പാഠമാക്കി.

മുൻ പി വൈ പി എ അംഗം കൂടിയായ സിസ്റ്റർ ജെസ്സി ലോക്ഡൗണിന് മുമ്പ് പുതിയ നിയമത്തിലെ ചില ലേഖനങ്ങൾ മന:പ്പാഠമാക്കി അവതരിപ്പിച്ചപ്പോൾ ലഭിച്ച പ്രോത്സാഹമാണ് സങ്കീർത്തനങ്ങൾ മന:പ്പാഠമാക്കുവാൻ പ്രേരണ.

ഭർത്താവിന്റെയും, മക്കൾ എഞ്ചിനിയറിംഗ് വിദ്യാർത്ഥി റോഷൻ, +2 വിദ്യാർത്ഥി ജോഷൻ എന്നിവർ പിന്തുണച്ചു. എല്ലാം ദൈവകൃപ കൊണ്ടു മാത്രമാണന്നും ജെസി കൂട്ടി ചേർത്തു.

പരുത്തിപാറ സഭാശുശ്രൂഷകൻ പാസ്റ്റർ ബാബു ജോസഫ് കൊട്ടാരക്കര മേഖല മുൻ പി വൈ പി എ പ്രസിഡന്റും മാധ്യമ പ്രവർത്തകനുമായ സാജൻ ഈശോ യുടെയും സാന്നിധ്യത്തിൽ മന:പ്പാഠം പറയുന്നത് ആമേൻ റ്റിവിയിൽ ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്.

കുളത്തുപ്പുഴ നെല്ലിമൂട് ഐപിസി ചർച്ച് അംഗങ്ങളായിരുന്ന ഈ കുടുംബം ചില വർഷങ്ങൾക്ക് മുമ്പാണ് പേരൂർക്കടയിൽ താമസമാക്കിയത്. ഇനി മറ്റ് പുസ്തകങ്ങളും മന:പ്പാഠമാക്കണമെന്നാണ് ആഗ്രഹമെന്നും ജെസ്സി പറഞ്ഞു.

Leave A Reply

Your email address will not be published.