യുഎഇയിൽ ഇനി ശനി ഞായർ ദിവസങ്ങളിൽ അവധി
![](https://gilgalvision.com/wp-content/uploads/2021/12/IMG_20211207_164550-750x430.jpg)
അബുദാബി: യുഎഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്ക് ഞായറാഴ്ചയും അവധി പ്രഖ്യാപിച്ചു. ജനുവരി ഒന്ന് മുതലാണ് പുതിയ രീതി. വെള്ളിയാഴ്ചകളിൽ ഉച്ചവരെ ഓഫിസുകൾ പ്രവർത്തിക്കും. ശനിയും ഞായറും പൂർണ അവധി. നിലവിൽ വെള്ളിയും ശനിയുമാണ് യുഎഇയിലെ അവധി ദിവസങ്ങൾ.
വെള്ളിയാഴ്ച്ച രാവിലെ 7:30 മുതൽ 12:00 വരെ നാലര മണിക്കൂർ ജോലിയുണ്ടാകും. വെള്ളിയാഴ്ച്ച വീട്ടിൽ നിന്ന് ജോലിചെയ്യാനും അനുമതി നൽകും. ജുമുഅ നമസ്കാരം വെള്ളിയാഴ്ചളിൽ ഉച്ചക്ക് 1:15 ന് ആയിരിക്കും.
![Flyer for news-2](https://gilgalvision.com/wp-content/uploads/2022/11/Flyer-for-news2.jpeg)