വിവിധ ക്രൈസ്തവ സഭ മേലധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് രാജ്ഭവനില്‍ ക്രിസ്തുമസ് സംഗമം

തിരുവനന്തപുരം: വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്രിസ്മസ് സംഗമം സംഘടിപ്പിച്ചു. രാജ്ഭവനില്‍ ആദ്യമായാണ് ക്രിസ്മസ് സംഗമം സംഘടിപ്പിക്കുന്നത്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ആര്‍ച്ച്ബിഷപ്പുമാരായ ഡോ. എം. സൂസപാക്യം, മാര്‍ ജോസഫ് പെരുന്തോട്ടം, തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ തോമസ് തറയില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, തോമസ് മാര്‍ യൗസേബിയോസ്, ഡോ. വിന്‍സന്റ് സാമുവല്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ.ആര്‍. ക്രിസ്തുദാസ് എന്നിവരും ചടങ്ങില്‍ റവ. ധര്‍മരാജ് റസാലം, റവ. ഡോ. ഉമ്മന്‍ ജോര്‍ജ്, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ജോസഫ് മാര്‍ ബര്‍ണബാസ്, കുര്യാക്കോസ് മാര്‍ സേവേറിയോസ്, മാത്യൂസ് മാര്‍ തിയഡോഷ്യസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ദീപിക ചീഫ് എഡിറ്റര്‍ റവ.ഡോ. ജോര്‍ജ് കുടിലില്‍, ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്, മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക്, വൈസ് ചാന്‍സലര്‍മാരായ ഡോ. സാബു തോമസ്, ഡോ. റിജി ജോണ്‍, മോണ്‍. ഡോ. സി. ജോസഫ്, ഫാ. മോര്‍ളി കൈതപ്പറന്പില്‍, ഫാ. ബിനോ പട്ടര്‍കളം, ഫാ. സോണി മുണ്ടുനടയ്ക്കല്‍, ഫാ. നാത്യു തെങ്ങുംപള്ളി, ഏബ്രഹാം തോമസ്, ഡോ. ജോര്‍ജ് കോശി, ഡോ. ഏബ്രഹാം ടി. മാത്യു, ഡോ. പി.സി. ജോണ്‍, ഡോ. ജിജിമോന്‍ കെ. തോമസ്, ഡോ. കെ.വൈ. ബനഡിക്ട് തുടങ്ങിയവരും ചടങ്ങില്‍ ഭാഗഭാക്കായി.

Leave A Reply

Your email address will not be published.