ദൈവത്തിൻറെ ചോദ്യങ്ങൾ ?
വിശുദ്ധ ബൈബിൾ വായിക്കുമ്പോൾ സർവ്വജ്ഞാനിയായ ദൈവം ചില ചോദ്യങ്ങൾ ചോദിക്കുന്നതയി കാണാം ഇൗ ചോദ്യങ്ങൾ തന്നോട് തന്നെയുള്ള ചോദ്യങ്ങൾ അല്ല. ഉത്തരം ദൈവത്തിന് അറിയൻ കഴിയാത്തതും അല്ല ഇൗ ചോദ്യങ്ങൾ നമുക്ക് വേണ്ടി ചോദിക്കുന്നവയാണ് കാരണം ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ നാം അറിയണം എന്ന് ദൈവം ആഗ്രഹിക്കുന്നു.
ആദമിനോട് ദൈവം ചോദിക്കുന്നു ആദമേ നീ എവിടെ?
അതിൻറെ അർത്ഥം നീ ഇപ്പോൾ എവിടെ ആയിരിക്കേണ്ടവൻ ആണ്. എന്നും.
ഞാൻ നിന്നെ ആക്കിയിടത്ത് തന്നെയാണോ നീ നിൽക്കുന്നത് എന്നുമാണ്
ചില സന്ദർഭങ്ങളിൽ ജീവിതത്തിൽ നമ്മൾ എവിടെ എത്തി നിൽക്കുന്നു എന്നും നമ്മൾ അറിയാതെ പോകുന്നു. എന്നാൽ ദൈവശബ്ദം അത് നമ്മെ ഓർമ്മപ്പെടുത്തട്ടെ. നാം ഇപ്പോൾ എവിടെയാണ് ? ദൈവം നമ്മെ നിയമിച്ച ഇടത്തു തന്നെ ആണോ? നാം ഇപ്പോൾ നിൽക്കുന്നത്.
മോശയോട് ദൈവം ചോദിച്ചു നിൻറെ കയ്യിൽ ഇരിക്കുന്നത് എന്ത്?
മോശ പറഞ്ഞു ഒരു വടി ഉപയോഗശൂന്യം എന്ന് പലരും കരുതുന്നത് ദൈവം അൽഭുതമാക്കി മാറ്റും. നമുക്കാവശ്യമുള്ള അനുഗ്രഹ ഉറവകൾ നമ്മുടെ അരികിൽ തന്നെ ഉണ്ടെന്നുള്ളത് നാം പലപ്പോഴും മറന്നുപോകുന്നു.
നിസ്സാരമായതിനെയൊക്കെ ശ്രേഷ്ഠമായതിനായി ഉപയോഗിക്കാൻ നമ്മുടെ ദൈവത്തിനു കഴിയും.
യെഹാസ്കേൽ പ്രവാചക നോട് ദൈവം ചോദിക്കുന്നു ഈ അസ്ഥികൾ ജീവിക്കുമോ ?
ചില സമയങ്ങളിൽ നമ്മൾ ചിന്തിക്കുന്നത് ജീവിതത്തിൽ സകലവും അസ്തമിച്ചു ( മൃതമായി) കഴിഞ്ഞു എന്ന് ഇനിയും പ്രതീക്ഷയ്ക്ക് വകയില്ല എന്നും. അത് കഴിഞ്ഞുപോയി എന്നുമാണ്
എന്നാൽ ദൈവം ഒാർപ്പിക്കുന്നത് അത് ജീവിക്കും …അത് മരിച്ചിട്ടില്ല ഇല്ല അത് കഴിഞ്ഞു പോയിട്ടില്ല എന്നത്രേ.
അബ്രഹാമിനോട് ദൈവം ചോദിക്കുന്നു എനിക്ക് കഴിയാത്ത വല്ല കാര്യവും ഉണ്ടോ?
സ്നേഹിതരേ നിങ്ങളും ഞാനും കടന്നു പോകുന്ന ജീവിതസാഹചര്യങ്ങൾ എത്ര കഠിന കരം എങ്കിലും പ്രയാസമേറിയത് ഏങ്കിലും. There is nothing too hard for the lord . നമ്മുടെ ദൈവത്തിന് അത് കാഠിന്യമേറിയതല്ല അവനൽ അസാധ്യമായത് ഒന്നുമില്ല. അവനോടൊപ്പം നമുക്കും അസാധ്യമായി ഒന്നുമില്ല. പ്രത്യാശ ഉള്ളവർ ആയിരിക്കുക. തളർന്നു പോകരുത് നിരാശപ്പെടരുത് നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ വളരെ അരികിലാണ് ദൈവ പ്രവർത്തി ആമേൻ.
ഓർക്കുക ദൈവം ഒരു ചോദ്യം നമുക്ക് നൽകുമ്പോൾ അതിൻറെ ഉത്തരം നമുക്ക് അറിയില്ലെങ്കിലും മറുപടി ദൈവത്തിൻറെ പക്കലുണ്ട് . മറുപടി കരുതിവെച്ച അത്രേ അവൻ ചോദ്യവും ഉന്നയിക്കുന്നത്.
കർത്താവ് എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ
Pr.ബി മോനച്ചൻ കായംകുളം