കമല ഹാരിസിനെ വൈസ് പ്രസിഡൻറ് പദത്തിലേക്ക് നോമിനേറ്റ് ചെയ്യുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സുവിശേഷകൻ ഫ്രാങ്ക്‌ളിൻ ഗ്രഹാം.

അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥിയായ ജോ ബൈഡൻ ഇന്ത്യൻ വംശജയായ കമല ഹാരിസിനെ വൈസ് പ്രസിഡൻറ് പദത്തിലേക്ക് നോമിനേറ്റ് ചെയ്യുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സുവിശേഷകൻ ഫ്രാങ്ക്‌ളിൻ ഗ്രഹാം. ബില്ലിഗ്രഹാം ഇവാൻജെലിസ്റ്റിക് അസോസിയേഷൻ പ്രസിഡണ്ട് ബില്ലിഗ്രഹമിൻ്റെ മകൻ എന്നീനിലകളിൽ അമേരിക്കയിലെങ്ങും അംഗീകാരമുള്ള പ്രൊട്ടസ്റ്റന്റ് ലീഡറാണ് ഫ്രാങ്ക്‌ളിൻ ഗ്രഹാം.
ഗർഭഛിദ്രം നിയമവിധേയമാക്കാൻ ബദ്ധപ്പെടുന്ന കമല ഹാരിസ് യു എസ് സെനറ്ററായിരിക്കെ ഗർഭം ഗർഭഛിദ്ര അനുകൂല സംഘടനയായ NARAL ൽ 100% റേറ്റിങ് നിലനിർത്തിയ സെനറ്റർ ആയിരുന്നു. കാലിഫോർണിയ സ്റ്റേറ്റ് അറ്റോർണി ജനറൽ എന്ന നിലയിൽ ഗർഭഛിദ്രത്തെ പിന്തുണക്കാനായി കമല ഹാരിസ് ഗർഭച്ഛിദ്രത്തെ ഗർഭത്തിൻറെ ആദ്യ 20 ആഴ്ചകളായി പരിമിതപ്പെടുത്തുന്ന ബില്ലിനെതിരെ വോട്ട് ചെയ്തു. കാലിഫോർണിയ സ്റ്റേറ്റ് അറ്റോർണി ജനറൽ എന്ന നിലയിൽ,ഗർഭം അലസിപ്പിക്കൽ വിരുദ്ധ പ്രവർത്തകനായ ഡേവിഡ് ഡാലിഡനെക്കുറിച്ച് അവർ അന്വേഷണം ആരംഭിച്ചു, രഹസ്യ വീഡിയോകൾ പിന്നീട് സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തിന് കാരണമായിരുന്നു.
ഗർഭഛിദ്രത്തെ പിന്തുണയ്ക്കുന്ന,ശിശുഹത്യ പോലും ചെയ്യുന്ന ഒരു തീവ്രനിലപാടുകാരിയാണ് കമല ഹാരിസ്
ഗർഭച്ഛിദ്രത്തിന് അനുകൂലമായ ജോ ബൈഡൻ്റെ നിലപാടിൻ്റെ പ്രഖ്യാപനമാണ്‌ കമല ഹാരിസിൻ്റെ സ്ഥാനാർഥിത്വം എന്ന് ഫ്രാങ്ക്‌ളിൻ ഗ്രഹാം അഭിപ്രായപ്പെടുന്നു.
എല്ലാ ജീവനും വിലയേറിയതാണ് എന്നുള്ള ക്രൈസ്തവ മൂല്യത്തിൽ അധിഷ്ഠിതമായി
ഒരു കുഞ്ഞ് ഗർഭപാത്രത്തിൽ ഉരുവാകുന്നതു മുതൽ അതിന് ഭൂമിയിൽ ജീവിക്കാനുള്ള അവകാശമുണ്ട് എന്നുള്ളത് ദൈവത്താൽ സ്ഥാപിക്കപ്പെട്ടതാണ് എന്നുള്ള പൂർണ്ണ ബോധ്യത്തോടെ
ഓരോ ജീവനും ദൈവികമായ പദ്ധതിയിൽ ജീവിക്കണം എന്നുള്ള തത്വം കാറ്റിൽ പറത്തുന്ന ജോ ബൈഡൻ കമല ഹാരിസ് ആശയങ്ങൾക്കെതിരെ രൂക്ഷ വിമര്ശനമാണ് ഫ്രാങ്ക്ലിൻ ഗ്രഹാം ഉയർത്തുന്നത്.
അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പ്രൊഫഷണൽ അബോർഷൻ അനുകൂല പ്രസിഡണ്ട് നാമനിർദ്ദേശമായി ജോ ബൈഡൻ വന്നിരിക്കുന്നത് എന്ന് അദ്ദേഹം ശക്തമായ ഭാഷയിൽ പ്രതികരിച്ചു.

Leave A Reply

Your email address will not be published.