സഭ നേരിടുന്ന ചില കാലിക വെല്ലുവിളികൾ

ലേഖനം: പാസ്റ്റർ ബോവസ് പനമട

വളരുന്ന ലോകത്തിന്റെ ജീവനാഡികളാണ്. കാലാകാലങ്ങളിൽ രൂപപ്പെടുന്ന നവ പ്രവണതകൾ . അതിനെ അസഹിഷ്ണതയേടെ എതിർക്കുന്ന പഴമക്കാരും., ആ വേശത്തോടെ സ്വാഗതം ചെയ്യുന്ന പുതു തലമുറയും. പഴമയെ തള്ളി പറയുമ്പോൾ തന്നെ., നവീന രീതികളെ., അത്രയ്ക്കങ്ങ് ഉൾക്കൊള്ളാൻ കഴിയാതെ., രണ്ടിനും ഇടയിൽ കിടന്നു വീർപ്പുമുട്ടുന്ന മൂന്നാം മുന്നണിയും., ഉൾപ്പെടുന്നതാണ് സമകാലിക സഭാ ഗാത്രം.

ദൈവസഭയ്ക്ക് അകത്ത്., മേൽ പറഞ്ഞ മൂന്നു വിഭാഗങ്ങളുടെയും സ്വാധീനം ശക്തമാണ്.

ഓൾഡ് ജനറേഷൻ

അവർ പഠിച്ചതും, പരിചയിച്ചതും, അനുഭവിച്ചതും ആയ കാര്യങ്ങൾക്ക് അപ്പുറത്ത്., മറ്റൊന്നും ഇല്ല., എന്ന ഇടുങ്ങിയ ചിന്താഗതിക്കാരാണ് ഭൂരിപക്ഷവും.

ദൈവം മനുഷ്യനിൽ നിന്നും., പ്രതീക്ഷിക്കുന്ന ഒരു വിശുദ്ധി ഉണ്ട്. എന്നാലോ?. ഈ കൂട്ടർ., മനുഷ്യർ ദൈവത്തെ കഴിഞ്ഞും പരിശുദ്ധരായിരിക്കണം എന്ന് ശഠിക്കുന്നവരാണ്. ഇന്നും വ്യക്തമായ നിർവചനം നല്കാൻ കഴിഞ്ഞിട്ടില്ലാത്ത, ഇവരുടെ മറ്റൊരു ആശയമാണ് വേർപാട്.

കൂടാതെ വചനം മൗനം പാലിക്കുന്ന., ആഭരണധാരാണം തുടങ്ങിയ വിഷയങ്ങളിലെ കടുംപിടുത്തം., വ്യർഥ പാരമ്പര്യങ്ങളിൽ ഊറ്റം കൊള്ളുക.. കേവലം അനുഭവങ്ങളെ വരെ ഒരു അടിസ്ഥാനവും ഇല്ലാതെ ഉപദേശങ്ങളായി പരിഗണിക്കുക., പല വിഷയങ്ങളിലും സംഭവിച്ച., വ്യാഖ്യാനത്തിലെ പിഴവുകൾ,. ദൈവശാസ്ത്ര വിശദീകരണങ്ങളിലെ വികല വീക്ഷണം., ക്രോഡീകരണത്തിലെ പിഴവ്, സഭയിൽ സ്ത്രീകളുടെ സ്ഥാനം.,

പുതു തലമുറകളോട് ഉള്ള സമീപനം., അന്ന് ഉണ്ടായിരുന്ന ശക്തമായ ജാതി സമ്പ്രദായങ്ങളെ., കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച ഗുരുതരമായ വീഴ്ച്ച, സമൂഹത്തോട്ടും, സാമൂഹിക പ്രവർത്തനങ്ങളോട് കാണിച്ച വിമുഖത. തുടങ്ങിയുള്ള ഒട്ടനവധി വിഷയങ്ങളിൽ., ഓൾഡ് ജനറേഷന്റെ വീക്ഷണങ്ങളും., വിശദീകരണങ്ങളും, സഭക്കുള്ളിലെ നവീനാശയങ്ങളുടെ പ്രചാരകർ വിമർശന വിധയമാക്കുന്നു.

ദൈവത്തിൽ ഉള്ള വിശ്വാസം, ഉറച്ച തീരുമാനം, ധൈര്യം, പ്രാർത്ഥന, ഉപവാസം, സത്യസന്ധത., സുവിശേഷീകരണം, ത്യാഗം സഹിക്കാനുള്ള മനസ്, സ്നേഹവും , സഹകരണവും. ഇദ്യാധി വിഷയങ്ങളിൽ., അവരെല്ലാം ഉത്തമമായ മാതൃക ആയിരുന്നു എന്നത് അവിതർക്കിതമാണ്.

പ്രായോഗിക വാദികൾ .

പിതാക്കൻമാരുടെ പഠിപ്പിക്കലുകളെ പലതിനെയും ഇവർ നിരാകരിക്കുന്നു. . നാളുകളായി തുടർന്നു വരുന്ന സിലബസിന്., കാലോചിതമായ പരിഷ്ക്കാരങ്ങളും, കൂട്ടി ചേർക്കലുകളും അനിവാര്യമാണെന്ന്., ഈ കൂട്ടർ വാദിക്കുന്നു. പുരോഗമന വിചാരധാര , ഏകീകൃത ദൈവശാസ്ത്രം, ആരാധന സംവിദാനങ്ങളിലെ പൊതുവായ പരിഷ്ക്കരണം. അച്ചടക്കം, പ്രയോഗിക ക്രിസ്തീയ ജീവിതം., ശിക്ഷത്വം, വചന പഠനം, പ്രതിരോധം. ആദിയായ കാര്യങ്ങൾക്ക്., ഇവർ പ്രഥമസ്ഥാനം കൽപ്പിക്കുന്നു.

സമകാലീന ലോകത്തിൽ., സഭയ്ക്ക് വെല്ലുവിളി ഉയർത്തുന്ന എല്ലാ പ്രതിലോമ ശക്തികളോടും,. സന്ധിയില്ലാ സമരം നടത്തുന്നവരാണ് ഈ വിഭാഗം. അവർ പ്രതിരോധ മതിൽ പണിയുക മാത്രമല്ല., അടുത്ത കാലങ്ങളിൽ കടന്നാക്രമണവും തുടങ്ങിയിട്ടുണ്ട്. വേദാദ്ധ്യാപകൻമാര്, എഴുത്തുകാര്, സംവാദകര് , അപ്പോളജിസ്റ്റുകൾ, സുവിശേഷകൻമാർ, ദൈവശാസ്തജ്ഞൻമാർ തുടങ്ങിയവർ ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടവരാകുന്നു. ഇവരുടെ സേവനങ്ങൾ., പ്രതിസന്ധികൾ നിറഞ്ഞ ഈ അന്ത്യ കാലഘട്ടത്തിൽ., സഭയ്ക്ക് വളരെ അത്യാവശ്യവുമാണ്.

 

ന്യൂ ജനറേഷൻ

മേൽ പറഞ്ഞ രണ്ടു കൂട്ടരുടെയും, കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന വിഭാഗമാണ്. ന്യൂ ജനറേഷൻ.

ഏകദേശം 25 വർഷത്തോളമായി ന്യൂ ജനറേഷൻ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട്. ഇവരെ പ്രധാനമായും രണ്ടായി തരം തിരിക്കാം.

(1) തിരുവേഴുത്തിന് തുല്ല്യ പ്രാധാന്യം കൊടുത്ത്. ആത്മീക ശുശ്രൂഷകൾ ചെയ്യുന്നവർ.

ഇവർ അപകടകാരികൾ അല്ല. പല മുഖ്യധാര പെന്തക്കോസ്തു സഭകളിലും, പുറത്തും ഇത്തരത്തിൽ ഉള്ള ധാരാളം ശുശ്രൂഷകൻമാര് ഉണ്ട്. കുറച്ച് വചനപരിജ്ഞാനവും കൂടെ ഉണ്ടായാൽ നന്നായിരിക്കും. പരിശീലത്തിലൂടെ ആത് സാദ്ധ്യവുമാണ്.

(2) വചനത്തിന് മുൻഗണന കൊടുക്കാതെ. വെറും പ്രകടനങ്ങൾ നടത്തുന്നവർ. ഈ രണ്ടാമത്തെ ന്യൂജൻ വിഭാഗം., ദൈവ മക്കൾ എന്ന പേരിനു പോലും അർഹരല്ല. ഇവർ കള്ള നാണയങ്ങൾ ആണ്. നല്ലവരായ ന്യൂ ജനറേഷൻ ഒന്നാം വിഭാഗത്തിന്റെ വ്യാജ നിർമ്മിതിയാണ് ഈ കൂട്ടർ. ഇവരെയാണ് ഞാൻ കാലങ്ങളായി എതിർത്തു പോരുന്നത്. സമൂഹ മാധ്യമങ്ങൾ വഴി അവർ അവരുടെ പരിപാടികൾ പ്രചരിപ്പിക്കുന്നു. അവരെ എതിർക്കുന്നവരെ ശാരീരികമായി പോലും നേരിടാൻ ഗുണ്ടാ സംഘങ്ങൾ വരെ ഈ കൂട്ടർക്ക് ഉണ്ട് .

വ്യക്തി കേന്ദ്രീകിതമായിരിക്കും ഇവരുടെ പ്രവർത്തനം . അവരുടെ നേതാവിന് എതിരായി ശബ്ദിക്കുന്നവരെ സൈബർ ഇടങ്ങളിൽ കൂട്ടമായി അക്രമിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച, സൈബർ വിങ് വരെ അവർക്കുണ്ട്.

രാഷ്ട്രീയത്തിലെ പല ഉന്നതങ്ങളിൽ ഉള്ളവരുമായി, അവർക്ക് ബന്ധങ്ങൾ ഉണ്ട്. അതു ഉപയോഗിച്ച് അവരോട്, നേരിട്ട് എതിർക്കുന്നവരെ ഒതുക്കാൻ അവർക്ക് കഴിയുന്നു. കർത്താവിനെ മറയാക്കി സ്വന്തം ബിസിനസ്സ് സാമ്രാജ്യങ്ങൾ വികസിപ്പിക്കുക എന്നതാണ് അവരുടെ ഏക ലക്ഷ്യം.

പരിശുദ്ധാത്മാവിന്റെ പേര് പറഞ്ഞ് ഇക്കൂട്ടർ കാട്ടി കൂട്ടുന്ന കോമാളിത്തരങ്ങളും, കോപ്രായങ്ങളും, രോഗശാന്തി തട്ടിപ്പുകളും, കാണുന്ന പൊതുജനങ്ങൾ., ഇതാണ് പെന്തക്കോസ്ത് എന്ന് തെറ്റിധരിച്ചിരിക്കുന്നു. ഇവരുടെ തട്ടിപ്പുകളെ കുറിച്ച് വിവരിക്കുന്ന, സിനിമ വരെ ഇറങ്ങിയിട്ടുള്ളത് അറിയാമല്ലോ. ഈ കൂട്ടർ യഥാർത്ഥ പെന്തകോസ്ത് അനുഭവങ്ങൾ ഉള്ളവരെ പ്രതിനിധാനം ചെയ്യുന്നില്ല എന്ന്., എന്റെ പെന്തക്കോസ്തുകാർ അല്ലാത്ത മാന്യ വായനക്കാർ ഗ്രഹിക്കണം.

ദിനംപ്രതി നവീന ആശയങ്ങളും , വ്യാഖ്യാനങ്ങളും , തട്ടിപ്പുകളുമായി അവർ കളം നിറയുന്നു. പണം ഉണ്ടാക്കാനുള്ള കുറുക്കുവഴികളായി ഇവർ ഇതിനെ കാണുന്നു. , ഇവരാണ്. പുതിയ ട്രെൻഡുകൾ സഭയിൽ കൊണ്ടുവരുന്നത്.,

നാളിതുവരെ ഒരു ട്രെൻഡും സഭയിൽ നിന്നും പുറത്തേയ്ക്ക് പോയിട്ടില്ല.. സഭയ്ക്ക് പുറത്ത് തുടങ്ങുന്ന ട്രെൻഡുകൾ എല്ലാം, അവിടെ നിന്നും സഭാ ഗാത്രത്തിന് ഉള്ളിലേയ്ക്ക്, നുഴഞ്ഞു വരികയാണ് ചെയ്തിടുള്ളത്…. ആഭരണ വർജ്ജനം പെന്തക്കോസ്തിന്റെ ഉള്ളൽ തുടങ്ങിയ ട്രെൻഡാണ്. നൂറ് വർഷം കഴിഞ്ഞിട്ടും., ഇന്നേവരെ പുറംലോകം ആ ട്രെൻഡ് ഏറ്റെടുത്തിട്ടില്ല. എന്നാലോ?. ബാഹ്യ ലോകത്തിൽ ഒരോ കാലഘട്ടത്തിലും.,മാറിമാറി വരുന്ന നവപ്രവണതകളെ നമ്മൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്.

എല്ലാവർക്കും അറിവുള്ള ഒരു കാര്യം പറഞ്ഞു നിർത്താം.

വള്ളം വെള്ളത്തിലാണെങ്കിലും, വള്ളത്തിന് ഉള്ളിൽ, വെള്ളം കയറിയാൽ , വള്ളം വെള്ളത്തിൽ മുങ്ങും.

ഈ മൂന്ന് കൂട്ടരും. വ്യത്യസ്ഥമായ നിലയിൽ അവരുടെ കർത്തവ്യങ്ങൾ നിവർത്തിക്കട്ടെ. ന്യൂ ജനറേഷൻകാര് വചനത്തിന്റെ വ്യവസ്ഥതകൾക്ക് കീഴടങ്ങി പ്രവർത്തിക്കാൻ തയ്യാറാകണം.

പിതാക്കൻമര്, അധികാരികൾ, നടത്തിപ്പുക്കാര്, ഇടയൻമാര്, ടീ ച്ചേഴ്സ്, സംവാദകർ , പ്രാർത്ഥിക്കുന്നവർ, ക്യപാ വരത്തിന്റെ ശുശ്രൂഷകൾ ചെയ്യുന്നവര്, സുവിശേഷകൻമാര്, പ്രസംഗകര് . വിശ്വാസികൾ ഇവരെല്ലാം ഉൾപ്പെടുന്നതാണ് ദൈവസഭ. എല്ലാവരെയും പൊതുസഭയ്ക്ക് ആവശ്യമുണ്ട്. ആരും ആരേകഴിഞ്ഞും മുകളിലും അല്ല., താഴെയും അല്ല. എല്ലാവർക്കും തുല്ല്യ പ്രധാന്യമാണ് സഭയിൽ ഉള്ളത്.

പാസ്റ്റർ ബോവസ് പനമട

Leave A Reply

Your email address will not be published.