
മണ്ണാർകാട് : മലബാർ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സീനിയർ ശ്രുശൂഷകനും, പാലക്കയം അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുശൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ വി ജെ ജോൺ (ജോണിക്കുട്ടി പാസ്റ്റർ) നവംബർ 18 വ്യാഴാഴ്ച്ച സഭയുടെ ഒരു പ്രാർത്ഥനയിൽ പങ്കെടുക്കവെ ശാരീരിക പ്രയാസം നേരിടുകെയും തുടർന്ന് ഹൃദയാഘാതം മൂലം കർത്തൃസന്നിധിയിൽ ചേർക്കപെട്ടു.
പാസ്റ്റർ വി ജെ ജോൺ തന്റെ പ്രവർത്തന കാലയളവിൽ നിരവധി വ്യക്തി ജീവിതങ്ങളെ പെന്തകോസ്ത് വിശ്വാസത്തിലേക്ക് നയിക്കുകയും പല സ്ഥലങ്ങളിലും സഭാ ഹാളുകൾ പണിയുവാൻ നേത്ര്വതം കൊടുക്കുകയും ചെയ്തിട്ടുണ്ട്.
ഭാര്യ : ശ്രീമതി ജോയ്സ് ജോൺ. മക്കൾ : ജാനിസ്, ബെറ്റ്സി, ജെയ്സൺ.
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.
