പാസ്റ്റർ റ്റി ജെ സാമുവേൽ കുവൈറ്റിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത കൺവെൻഷനിൽ പ്രസംഗിക്കും

കുവൈറ്റ് സിറ്റി: കുവൈറ്റിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത കൺവെൻഷൻ നവംബർ മാസം 23, 24, 25 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) കുവൈറ്റ് സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ചർച്ച് & പാരിഷ് ഹാളിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെ നടക്കും. നവംബർ 23 ബുധൻ വൈകിട്ടുള്ള മീറ്റിംഗ് കുവൈറ്റ് റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) ആരാധനായി നടക്കും.
സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ റ്റി ജെ സാമുവേൽ സാർ ഈ ദിവസങ്ങളിൽ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും. കുവൈറ്റിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത കയ്വർ ഗാന ശുശ്രൂഷക്ക് നേത്ര്വതം നൽകും.
