പാസ്റ്റർ കെ കെ റോയി നിത്യതയിൽ

ദുബായ്: ചർച് ഓഫ് ലിവിങ് ഗോഡ് സ്‌ഥാപകനും സീനിയർ ശുശ്രുഷകനുമായ പാസ്റ്റർ കെ കെ റോയി (58) നിത്യതയിൽ ചേർക്കപ്പെട്ടു. ഉയർന്ന പ്രേമേഹ രോഗം ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചത് നിമിത്തം ചികിത്സയിൽ ആയിരിക്കവെയാണ് മരണം സംഭവിക്കുന്നത്. ചില മാസങ്ങളായി താൻ ക്ഷീണിതൻ ആയിരുന്നതിനാൽ തനിക്കു പകരം സഭയുടെ ചുമതലകൾക്കു പാസ്റ്റർ മാത്യു വർഗീസിനെ ശുശ്രുഷകൾക്കായി വേർതിരിച്ചു സഭയുടെ ക്രമീകരണങ്ങൾ ചെയ്തു നാട്ടിലേക്കു മടങ്ങുകയായിരുന്നു. തികഞ്ഞ ആത്മീക കാഴ്ചപ്പാടുകൾ പുലർത്തിയിരുന്ന ഒരു ദൈവദാസന്റെ വിയോഗം ചർച് ഓഫ് ഗോഡ് യുഎഇ ക്കു ഒരു തീരാ നഷ്ടം തന്നെ ആണെന്ന് നാഷണൽ ഓവർസിയർ അനുശോചന സന്ദേശത്തിൽ അറിയിക്കുകയുണ്ടായി. സിസ്റ്റർ മറിയാമ്മ റോയ് സഹധർമ്മിണിയാണ്.

മക്കൾ: ബ്ലെസി കെ റോയ്, ബെറിൽ കെ റോയ്. മരുമകൻ: റെൻസൺ

തികച്ചും സ്നേഹനിധിയും വിശ്വസ്തനും ആയ ദൈവദാസന്റെ വിയോഗത്തിൽ വിവിധ ഡിപ്പാർട്മെന്റുകളെ പ്രതിനിധീകരിച്ചു നാഷണൽ സെക്രട്ടറി അനുശോചനം രേഖപ്പെടുത്തി. ബഹുമാന്യ ദൈവദാസന്റെ നിര്യാണത്തിൽ ചർച് ഓഫ് ഗോഡ് യുഎഇ നാഷണൽ മീഡിയ ഡിപ്പാർട്മെന്റ് ദുഃഖവും പ്രത്യാശയും പങ്കിടുന്നു.

Leave A Reply

Your email address will not be published.