ബ്ലെസ് മൂവാറ്റുപുഴ 2022 ഗോസ്പൽ ഹീലിംഗ് ക്രൂസേഡ് നാളെ മുതൽ

വാർത്ത:ബ്ലസൻ ജോർജ്

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ ക്രൈസ്തവ സഭകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബ്ലെസ് മൂവാറ്റുപുഴ 2022 ഗോസ്പൽ ഹീലിംഗ് ക്രൂസേഡ് നാളെ ആരംഭിച്ച് ഞായറാഴ്ച സമാപിക്കും. നവംബർ 4,5,6 (വെള്ളി, ശനി, ഞായർ) വൈകിട്ട് 05:30 മുതൽ രാത്രി 09:00 വരെ മൂവാറ്റുപുഴ വെള്ളൂർകുന്നം മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് ക്രൂസേഡ്.

സുവിശേഷകൻ രവി എബ്രഹാം (ചെന്നൈ) ദൈവവചനം പ്രസംഗിക്കും. കരിസ്മ വോയ്സ് എറണാകുളം നേതൃത്വം നൽകുന്ന ബ്ലെസ് മൂവാറ്റുപുഴ ക്വയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ.വിൻസെന്റ് മുല്ലശ്ശേരിൽ ജനറൽ കോർഡിനേറ്റർ ആയും പാസ്റ്റേഴ്സ് Z. എബ്രഹാം, ജോസഫ് എബ്രഹാം, കെ.പി.യോയാക്കി, ജെ.ജോസഫ്, എം.റ്റി. രാജൻ എന്നിവർ കോർഡിനേറ്റർമാരായും ക്രൂസേഡ് കമ്മറ്റി പ്രവർത്തിക്കുന്നു.

Leave A Reply

Your email address will not be published.