പാസ്റ്റർ എബ്രഹാം ചാൾസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ചെന്നൈ: പോട്ടേഴ്‌സ് പാലസ് മിനിസ്ട്രി സ്ഥാപകനും, ഡയറക്ടറും തമിഴ്നാട്ടിൽ നിന്നുള്ള ലോക പ്രശസ്ത സുവിശേഷ പ്രസംഗകനുമായ കർത്തൃദാസൻ പാസ്റ്റർ എബ്രഹാം ചാൾസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചെന്നൈയിൽ ഭവനത്തിൽ വച്ച് ഉറക്കത്തിലാണ് മരണം സംഭവിച്ചത്.

2008 ഒക്ടോബറിൽ സ്ഥാപിതമായ പോട്ടേഴ്‌സ് പാലസ് മിനിസ്ട്രിയുടെ ഭാഗമായി പാസ്റ്റർ എബ്രഹാം ചാൾസ് ഇതിനോടകം 51 ൽ അധികം രാജ്യങ്ങൾ സഞ്ചരിച്ച് മിറക്കിൾ ക്രൂസേഡുകൾ നടത്തിയിട്ടുണ്ട്. ചില വർഷങ്ങൾക്ക് മുൻപ് തിരുവല്ലയിലെ ഒരു ക്രൂസേഡിൽ ഇദ്ദേഹം ശുശ്രൂഷിച്ചിട്ടുണ്ട്. ലണ്ടൻ ഉൾപ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഇദ്ദേഹം സഭകൾ സ്ഥാപിച്ചിട്ടുണ്ട്. ഇംഗ്ളണ്ടിലായിരുന്നു ഇദ്ദേഹം കുടുംബമായി അധികവും താമസിച്ചിരുന്നത്.

ഭാര്യ : ജസിന്ത് എബ്രഹാം. മക്കൾ : റീസ് എബ്രഹാം, റിയ എബ്രഹാം.

 

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.