‘വിലകൊടുത്തവർ’ എന്ന പരമ്പരയുടെ നൂറു എപ്പിസോഡുകൾ അടങ്ങിയ സീസൺ വണ്ണിന് സമാപനമായി 

ചണ്ഡീഗഡ്: ‘വിലകൊടുത്തവർ’ എന്ന ഉത്തരേന്ത്യൻ പ്രേഷിത പ്രവർത്തനാനുഭവ പരമ്പരയുടെ നൂറു എപ്പിസോഡുകൾ അടങ്ങിയ സീസൺ വണ്ണിന് സമാപനമായി.

ആരാലും അറിയപ്പെടാത്ത ഉത്തരേന്ത്യൻ പ്രേഷിത പ്രവർത്തകരായ മലയാളികളെ ക്രൈസ്തവകൈരളിക്ക് പരിചയപ്പെടുത്താനും വടക്കേന്ത്യയിലെ സുവിശേഷ പ്രവർത്തനങ്ങൾക്കായി മലയാളി ക്രൈസ്തവരെ പ്രോത്സാഹിപ്പിക്കാനും ആരംഭിച്ച ഈ ശുശ്രൂഷയുടെ ഓരോ എപ്പിസോഡും പ്രേക്ഷക ലക്ഷങ്ങൾക്ക് പ്രചോദനമായി തീരുകയും അതിൻ പ്രകാരം സുവിശേഷ വേലക്കായി വടക്കേന്ത്യയിലേക്കു പുറപ്പെട്ട വ്യക്തികൾ പോലുമുണ്ടായി എന്നത് ദൈവിക നിയോഗത്തെയും ഈ ശുശ്രൂഷയുടെ സ്വീകാര്യതയെയും വ്യക്തമാക്കുന്നു. വിശ്വാസത്താൽ ആരംഭിച്ച ഈ ശുശ്രൂഷ നൂറു എപ്പിസോഡുകൾ എന്ന നാഴികക്കല്ല് പിന്നിട്ടതിനു പിന്നാലെ ഈ പ്രേഷിതപ്രവർത്തകരുമായി ദൈവത്തിന്റെ ഈ വിശ്വസ്തതയെ പ്രകീർത്തിക്കുവാനുമായി ജൂൺ എട്ടാം തീയതി വൈകിട്ട് ഏഴു മണിക്ക് സൂം പ്ലാറ്റഫോമിൽ ഒത്തു ചേർന്നു. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുള്ള മിഷനറിമാർ ഒത്തു ചേർന്ന ഈ യോഗത്തിൽ ബ്രദർ ഇമ്മാനുവേൽ ഹെൻറി ഗാനങ്ങളാലപിക്കുകയും പാസ്റ്റർ പി സി ചെറിയാൻ ദൈവ വചന സന്ദേശം നൽകുകയും ചെയ്തു. ഈ ശുശ്രൂഷയുടെ പ്രവർത്തനങ്ങളെ കുറിച്ച് പാസ്റ്റർ സുനു ടി ഡാനിയേൽ വിവരിക്കുകയും ഭാവി പരിപാടികളെക്കുറിച്ചു Dr. ജെയിംസ് ചാക്കോ വിശദീകരിക്കുകയും ചെയ്തു. ഉത്തരേന്ത്യയിൽ 50 വർഷങ്ങൾ സുവിശേഷ വേലയിൽ പ്രപൃതരായിരുന്ന ദൈവദാസീദാസന്മാരെ പ്രത്യേകാൽ അനുമോദിച്ച ഈ യോഗത്തിൽ വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ചേർന്ന പ്രേഷിത പ്രവർത്തകരെ അനുസ്മരിക്കുകയും അവരുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ഈ യോഗത്തിൽ ഉയർന്നു കേട്ട പ്രേഷകരുടെ പ്രതികരണവും സുവിശേഷേഷകരുടെ പ്രതികരണങ്ങളും കേൾവിക്കാർക്കു ഉത്തരേന്ത്യൻ സുവിശേഷ വേലക്കും പ്രചോദനമാകും എന്നതിൽ സംശയമില്ല. Word2all voice എന്ന പേരിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലിലും ലഭ്യമാകുന്ന ഈ പ്രോഗ്രാം പ്രേക്ഷകർക്ക് അനുഗ്രഹമായി മാറിക്കൊണ്ടേയിരിക്കുന്നു. പാസ്റ്റർ സുനു ടി ഡാനിയേൽ, DR. ജെയിംസ് ചാക്കോ, പാസ്റ്റർ സജി വർഗീസ്, പാസ്റ്റർ ബിനു വി ഡേവിഡ്, ബ്രോ ജോമോൻ തുടങ്ങിയവർ അണിയറയിൽ പ്രവർത്തിക്കുന്ന ഈ മീഡിയ ശുശ്രുഷയുടെ സീസൺ രണ്ടിലേക്കുള്ള ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.

Leave A Reply

Your email address will not be published.