പാസ്റ്റർ ടി. ടി. തോമസ് നിര്യാതനായി

കോഴഞ്ചേരി :പുന്നയ്ക്കാട് പുത്തേത്തു താഴെപ്പറമ്പിൽ പാസ്റ്റർ ടി. ടി. തോമസ് (തങ്കച്ചൻ, 82 വയസ്സ്) നിര്യാതനായി. 1992 വരെ അബുദാബി എമിറേറ്റ്സ് കൊമേർഷ്യൽ ബാങ്ക്, നാഷണൽ ബാങ്ക് ഷാർജ എന്നിവടങ്ങളിൽ ജോലി ചെയുകയും ദൈവ വിളി ലഭിച്ചു ജോലി ഉപേക്ഷിച്ചു വചന പഠനത്തിന് ശേഷം അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ കീഴിൽ വിവിധ ഇടങ്ങളിൽ സഭ ശുശ്രുഷകൻ ആയിരുന്നു. എന്നാൽ കഴിഞ്ഞ ചില നാളുകളായി രോഗശയ്യയിൽ ആയിരുന്ന കർത്താവിന്റെ ദാസൻ ഓഗസ്റ്റ് ഏഴാം തീയതി പ്രഭാതത്തിൽ ആണ് നിത്യതയിലേക്കു പ്രവേശിച്ചത്. ഭാര്യ: സാറാമ്മ തോമസ്; മക്കൾ- മറിയാമ്മ എബ്രഹാം (ജെയ്‌നമ്മ), ജോസഫ് തോമസ്, ആനി സാമുവേൽ, റോയ് എബ്രഹാം
മരുമക്കൾ:പരേതനായ എബ്രഹാം വര്ഗീസ് (ഷാജി), പ്രീത ജോസഫ്, പാസ്റ്റർ സാമുവേൽ എം. തോമസ്, ഷേർലി റോയ്.
കൊച്ചുമക്കൾ: Dr. ജിസ്മോൻ എബ്രഹാം (കുവൈറ്റ്‌), ജിഷിന് എബ്രഹാം, ജിത്തു എബ്രഹാം, സിനി ഡേവിഡ് (ഓസ്ട്രേലിയ), എബി മേമന (അബുദാബി), പാസ്റ്റർ ജോസ് മേമന, ജോയൽ ജോസഫ് (ഓസ്ട്രേലിയ), ജൂലിയ കിരൺ (യു. കെ.), ജോഅന്ന ജോസഫ് (കാനഡ), ആൻഡ്രിയ റോയ്, ഐറിൻ റോയ്, ഏഞ്ചൽ റോയ്.

Leave A Reply

Your email address will not be published.