ന്യൂസിലന്‍ഡ് തിരഞ്ഞെടുപ്പില്‍ ജസീന്ത ആര്‍ഡെന് ഉജ്വല വിജയം: രണ്ടാം തവണയും അധികാരത്തിലേക്ക്

ന്യൂസിലാന്‍ഡില്‍ പ്രധാനമന്ത്രി ജസിന്ത ആര്‍ഡേന്‍ വീണ്ടും അധികാരത്തിലേക്ക്. ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജസിന്തയുടെ ലേബര്‍ പാര്‍ട്ടി വന്‍ വിജയം നേടി. ആകെ രേഖപ്പെടുത്തിയ 87 ശതമാനം വോട്ടുകളില്‍ ജസീന്തയുടെ ലേബര്‍ പാര്‍ട്ടി 49.9 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയാണ് അധികാരത്തില്‍ എത്തിയത്. 120 അംഗങ്ങളുടെ പാര്‍ലമെന്റില്‍ 64 സീറ്റുകളാണ് ജസീന്തയുടെ ലേബര്‍ പാര്‍ട്ടി സ്വന്തമാക്കിയത്.കൊവിഡ് മഹാമാരിയെ വിജയകരമായി നേരിട്ടത് ജസിന്തയുടെ തെരഞ്ഞെടുപ്പിലെ സുഗമമായ വിജയത്തിന് വഴിതെളിച്ചു. ന്യൂസിലാന്‍ഡില്‍ ഇതുവരെ ഉണ്ടായവരില്‍ വച്ച് ഏറ്റവും കഴിവുറ്റ ഭരണാധികാരിയായാണ് ജസിന്തയെ രാജ്യാന്തര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
