ഐ.പി.സി കർണാടക സ്റ്റേറ്റ് ദേവനഹള്ളി സെന്റർ ശുശ്രൂഷക സമ്മേളനവും ഓർഡിനേഷൻ ശുശ്രൂഷയും

ബെംഗളൂരു: ഐ.പി.സി കർണാടക സ്റ്റേറ്റ് ദേവനഹള്ളി സെന്റർ ശുശ്രൂഷക സമ്മേളനവും ഓർഡിനേഷൻ ശുശ്രൂഷയും ഒക്ടോബർ 20 രാവിലെ 10ന് ഹൊറമാവ് അഗ്ര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഹാളനടക്കും. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. എസ് ജോസഫ് ഓർഡിനേഷൻ ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർമാരായ ജോസ് മാത്യു (ഐ.പി.സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ) ഡോ. പാസ്റ്റർ. വർഗീസ് ഫിലിപ്പ് (ഐ.പി.സി കർണാടക സ്റ്റേറ്റ് സെക്രട്ടറി) എ വൈ ബാബു, സജി ചക്കുംചിറ എന്നിവർ ശുശ്രൂഷക സമ്മേളനത്തിൽ പ്രസംഗിക്കും. ഐ.പി.സി ദേവനഹള്ളി സെന്റർ പ്രസിഡന്റ് പാസ്റ്റർ സി.ഒ.ജോൺ ,പാസ്റ്റർ മാരായ തോമസ് ജോർജ്, ജോമോൻ എന്നിവർ വിവിധ സെഷനുകൾക്ക് അധ്യക്ഷത വഹിക്കും. ദേവനഹള്ളി സെന്റർ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Leave A Reply

Your email address will not be published.