ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ ബോർഡിന് പുതിയ നേതൃത്വം.

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ ബോർഡിന്റെ മീറ്റിങ് പാസ്റ്റർ ഫിന്നി കുരുവിളയുടെ അധ്യക്ഷതയിൽ കൂടുകയും, ന്യൂ ഇന്ത്യ ദൈവസഭയുടെ ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ബിജു തമ്പി മുഖ്യ സന്ദേശമായി നമ്മുടെ തലമുറകൾ ദൈവ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങൾ ആയിരിക്കുന്നതുകൊണ്ട് ലോകം അവരെ സ്വാധീനിക്കുന്നതിനുമുമ്പ് അവർ ലോകത്തെ സ്വാധീനിക്കുവാൻ തക്കവണ്ണം അവരെ മാതൃക ഉള്ളവരായി വളർത്തിയെടുക്കണമെന്നും സൺഡേ സ്കൂളിന്റെയും വൈ പി സി എ യുടെയും പ്രവർത്തനങ്ങൾ തമ്മിൽ ഏകോപനം ഉണ്ടാകണമെന്നും സൺഡേസ്കൂൾ പഠനം പൂർത്തീകരിക്കുന്ന ഒരു വിദ്യാർത്ഥി തുടർന്നു വൈ പി സി എ യുടെ ഭാഗമായി ദൈവ രാജ്യത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായി തീരുവാൻ തക്കവണ്ണം ഒരുക്കി യെടുക്കണമെന്നും ഓർമിപ്പിച്ചു. സൺഡേ സ്കൂൾ ബോർഡ് പ്രവർത്തനത്തിന്റെ വിശാലതയ്ക്കായി അദ്ദേഹം വിപുലമായ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
സൺഡേ സ്കൂൾ ബോർഡ് ഭാരവാഹികളായി ഡയറക്ടർ പാസ്റ്റർ ഫിന്നി കുരുവിള അസിസ്റ്റൻറ് ഡയറക്ടർ പാസ്റ്റർ ജെയിംസ് കുര്യാക്കോസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ചെറിയാൻ വർഗ്ഗീസ്, ജോയിൻ സെക്രട്ടറി പാസ്റ്റർ സാംകുട്ടി തോമസ് , ജനറൽ ട്രഷറർ ബ്രദർ തോമസ് സി ജോൺ, ജനറൽ കോഡിനേറ്റർ പാസ്റ്റർ ലിജോ ജോസഫ് തടിയൂർ, എന്നിവരെ തിരഞ്ഞെടുത്തു. കോർ കമ്മറ്റി അംഗങ്ങളായി പാസ്റ്റർ എം എം സാബു , പാസ്റ്റർ റോബിൻ ജൂലിയസ്, ബ്രദർ സിബി മാത്യു, എന്നിവരെയും നിയമിച്ചു.

സൺഡേ സ്കൂൾ ബോർഡ് റീജിണൽ പ്രതിനിധികളായി ബ്രദർ ജോർജ് ബെഞ്ചമിൻ , നെയ്യാറ്റിൻകര, പാസ്റ്റർ എബി പി എ തിരുവനന്തപുരം, പാസ്റ്റർ സി എ തോമസ് സെന്റർ ട്രാവൻകൂർ, ബ്രദർ കെ ജെ ഏബ്രഹാം റാന്നി, പാസ്റ്റർ അജീഷ് ആൻറണി എറണാകുളം, ബ്രദർ റോബിൻ ബേബി മലബാർ, പാസ്റ്റർ തോമസ് വർഗീസ് പാലക്കാട്, എന്നിവരെ തെരഞ്ഞെടുത്തു.

സൺഡേസ്കൂൾ അഡ്വൈസറി ബോർഡ് അംഗങ്ങൾ

പാസ്റ്റർ ബിജു തമ്പി , പാസ്റ്റർ ബോബൻ തോമസ് ,പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, പാസ്റ്റർ സ്റ്റീഫൻ ജേക്കബ്, ഡോ ജോസഫ് ജോർജ്.

Leave A Reply

Your email address will not be published.