മ്യൂസിക് മിഷൻ ഫോർ ക്രൈസ്റ്റ് ഇൻ നോർത്ത് അമേരിക്കയ്ക്ക് പുതിയ നേതൃത്വം
ഡാലസ്: അമേരിക്കയിലും കാനഡയിലും ഉള്ള സംഗീതജ്ഞരുടെ കൂട്ടായ്മയായ മ്യൂസിക് മിഷൻ ഫോർ ക്രൈസ്റ്റ് ഇൻ നോർത്ത് അമേരിക്ക രൂപംകൊണ്ടു. സംഗീതത്തിലൂടെ സുവിശേഷം പ്രചരിപ്പിക്കുക എന്ന ആശയം ഉൾക്കൊണ്ടുള്ള ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിന് ജോസ് പ്രകാശ് കരിമ്പിനേത്ത് (പ്രസിഡൻറ്), ബ്രദർ നൈനാൻ കൊടിയത് (സെക്രട്ടറി), ബ്രദർ സാജൻ കരിമ്പിനേത്ത് (ട്രഷർ), റവ രാജൻ തർക്കോലിൽ (നാഷണൽ കോർഡിനേറ്റർ) എസ് പി ജെയിംസ് (മീഡിയ) എന്നിവരാണ് നേത്ര്വത്വം നൽകുന്നത് .
അമേരിക്കയിലും കാനഡയിലും ഉള്ള ഗായകരെ പ്രോത്സാഹിപ്പിക്കുന്നതിന് അവരെ പങ്കെടുപ്പിച്ചുകൊണ്ട് സംഗീത സായാഹ്നങ്ങൾ നടത്തുകയാണ് സംഘടനയുടെ മുഖ്യ ലക്ഷ്യം. മ്യൂസിക് മിഷൻ ഫോർ ക്രൈസ്റ്റ് ഇൻ നോർത്ത് അമേരിക്കയുടെ ഈ വർഷത്തെ ആദ്യ മ്യൂസിക് നൈറ്റ് “സ്നേഹധാര” 2022 മാർച്ച് 6 ഞായറാഴ്ച സമയം വൈകുന്നേരം ഡാളസ് സമയം രാത്രി ഏഴുമണിക്ക് സൂമിൽ ഉണ്ടായിരിക്കും.