മനാഫ്

കവിത - ✍️ ജോമോൻ ജേക്കബ്, കോട്ടയം Design: Sherin Jacob Kahalam TV 

❤️ മനാഫ് ❤️

✍ ജോമോൻ ജേക്കബ്, കോട്ടയം

മണ്ണിൻ കൂനകൾ മൂടിയോരോയിടങ്ങളിലും

ഷിരൂരിലെ ഓരോ കാറ്റിൻ സ്പർശനങ്ങളിലും

നിശ്ചലമായ നിമിഷങ്ങളിലും, നിശബ്ദമാം കാഴ്ചകളിലും

എവിടെയൊക്കെയോ അർജുൻ ഉണ്ടെന്ന് വിചാരിച്ചു നിന്നു മനാഫ്

പാറക്കെട്ടുകൾ പിണഞ്ഞ ദുർഘടമാം പാതകളിൽ

സധൈര്യം അലഞ്ഞു നടന്നു ആ മനുഷ്യൻ

ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ കരയിലും, കാറ്റിലും

നിലയ്ക്കാതെ പെയ്ത പെരുമഴയിലും പിന്മാറിയില്ല തെല്ലും

ആശകൾ തകിടം മറിഞ്ഞ നിമിഷങ്ങളിലും

കുത്തിയൊലിച്ചു വന്ന പരിഹാസത്തിൻ കൂരമ്പുകളിലും

അർജുനായിരുന്നിടം തേടി കരുത്തോടെ നടന്നു ആ മനുഷ്യൻ

രക്തബന്ധത്തേക്കാൾ കൂടെ പിറക്കാതെ പോയൊരു സഹോദരനെപ്പോൽ

ഒരിക്കലും മാറാത്ത വാഗ്ദാനം ആയി നിന്നയാൾ

തിരികെയെത്തിക്കും അർജുനനെ ഒരുനാൾ അമ്മയുടെ കരങ്ങളിൽ

അവൻ മരിച്ചിട്ടും, അവനെ തേടുവാൻ മരിക്കാത്തൊരു ഹൃദയമുണ്ടെന്ന് ഉറപ്പു നൽകി

മതത്തിനപ്പുറം അർജുൻ മാത്രമെന്ന മതത്തിൽ ഊന്നിക്കൊണ്ട്

അയാള്ളൊരു പള്ളിയോ, ക്ഷേത്രമോ അല്ലായിരുന്നു

മതം കടന്നുപോയൊരു സ്നേഹത്തിൻ മതമായി ഒഴുകി അയാൾ

അർജുൻ, മനാഫ് സഹോദരത്വത്തിൻ നാനാ തലങ്ങൾ

അവിടെ ഒന്നിൽ മാത്രം പൊരുത്തം സ്നേഹത്തിൽ

ഒരു സ്നേഹത്തിൻ ഗാഥ പോൽ കയറിയിറങ്ങി ഓഫീസുകൾ മാറി മാറി

അധികാരശ്രേണികളിലെ മിണ്ടാത്ത വാതിലും തുറക്കുവാനായ്

അർജുൻ ഉറങ്ങുന്നയിടം എത്തിപ്പെടും എന്നാശയോടെ

കണ്ണിൽ ചിമ്മിച്ച വേദനയുടെ കനലുകൾക്കിടയിൽ ഒരു ത്രീവ ശ്രമം

ഒടുവിൽ അർജുനെ കണ്ടു, ഗംഗാവാലിയുടെ ആഴങ്ങളിൽ

നിശ്ചലമായ ശരീരത്തിൽ കാറ്റിൻ പാട്ട് നിലച്ചത് പോൽ

മനാഫിൻ കണ്ണുകളിൽ തിങ്ങി നിറഞ്ഞ അശ്രുഗണങ്ങളിൽ

കണ്ടു നാം ഏവരും മനുഷ്യത്വമുള്ള ഒരു മനുഷ്യനെ

പ്രിയമുള്ള അർജുനെ കവർന്നു മരണമെങ്കിലും ജ്വലിക്കും സ്മരണയായവൻ മായാതെ ജീവിക്കും മനാഫിലൂടെ

 

 

Flyer for news-2
Flyer for news-1

Comments are closed, but trackbacks and pingbacks are open.