മാനസാന്തരപ്പെട്ടാലും ഇല്ലെങ്കിലും യേശു കർത്താവു മടങ്ങി വരും

ജോജോ റാന്നി

സംഭവബഹുലമായ ഒരു വർഷം കൂടി നമ്മളിൽ നിന്നും വിടപറയുകയാണ്. മനുഷ്യ ജന്മം നിരാശയിലുടെയും ഭീതിയിലുടെയും കടന്നു പോയ ഒരു വർഷം കൂടി ആണ് കാലത്തിന്റെ തീരശീലയുടെ അപ്പുറത്തേക്ക് മറയുന്നതു. അത് കൊണ്ട് തന്നെ പ്രതീക്ഷയോടെ ആണ് ഈ പുതു വർഷത്തെ നോക്കുന്നത്. ഭൂമിയുടെ നിലനിൽപ്പ് തന്നെ മാറി മറിഞ്ഞു പ്രവചനാധീതമായി മുന്നോട്ടു പോകുന്നു. കാലാവസ്ഥ നമ്മുടെ കണക്കു കൂട്ടലുകളിൽ നിൽക്കാതെ തകർത്തു മുന്നോട്ടു പോകുന്നു. മനുഷ്യന്റെ വിവേകശൂന്യമായ പല പ്രവർത്തികളും ഭൂമിയുടെ നിലനില്പിനെ തന്നെ ബാധിക്കുന്നു. ഈ ഭൂമി കൊലപാതക രാഷ്ട്രീയയതിന്റെയും, അധാർമിക പ്രവർത്തനത്തിന്റെയും, വഷളത്തരത്തിന്റെയും, സ്വവർഗനുരാഗികളുടെയും ഫലങ്ങൾ നിരവധി കായിക്കുന്നു. പൊതു സമൂഹത്തിൽ മാത്ര അല്ലാ, ആത്മീയ ഗോളത്തിലും വർഗീയതയുടെയും മുഖം പക്ഷത്തിന്റെയും, അധികാരമോഹത്തിന്റെ യും ഒക്കെ പ്രതിഫലനങ്ങൾ കാണാൻ കഴിയും. ഭിന്നിപ്പിക്കുക, ഇടർച്ച ഉണ്ടാക്കുക, അപവാദം പറയുക എന്നിവ ഒരു കൂട്ടം ആളുകളുടെ നിത്യ സ്വഭാവം ആയി മാറി.

സുവിശേഷം പ്രസംഗത്തിൽ മാത്രം ആയിരിക്കുമ്പോൾ പ്രവർത്തിയിൽ അനാത്മീയ ജീവിതം നയിക്കുന്ന ഗുണ്ടകൾ ആയി മാറി ഇരിക്കുന്നു ചില ആത്മീയ നേതാക്കൾ. സ്വന്തം സ്ഥാനം ഉറപ്പിക്കുവാൻ ഏതു വന്മരത്തെയും വീഴ്ത്തുവാൻ ഉള്ള സംഘടനാ ശേഷി ഈ ആത്മീയ നേതാക്കൾ കൈ വരിച്ചു കഴിഞ്ഞു. എന്നാൽ കാലം അതിന്റെ അന്ത്യത്തിലേക്കു വരുമ്പോൾ വിതച്ചാൽ കൊയ്യാം എന്ന് ദിവ്യ സത്യത്തിന്റെ പ്രവചനവും ചില ഇടങ്ങളിൽ കാണുന്നു. ഇനിയും അനേകർക്ക് സത്യ ദൈവത്തെ അറിയുവാൻ അവസരം ഉണ്ട്. ഈ സഭാ നേതാക്കൾക്കും, മേൽ പറഞ്ഞ ആളുകൾക്കും വചനപ്രകാരം മടങ്ങി വന്നു, പരസപരം ക്ഷമി ക്കുകയും പൊറുക്കുകയും  ശത്രുക്കളെ പോലും സ്നേഹിക്കാൻ പഠിപ്പിച്ച യേശു ദേവന്റെ മാതൃക പിന്തുടരാൻ കഴിയട്ടെ. മറ്റുള്ളവർ നമ്മെക്കൾ ശ്രേഷ്ടരെന്ന് പരിഗണിക്കണം.

ഈ 2022 ൽ മുന്നോട്ടു വെക്കുന്ന കാൽചുവടുകൾ വികാരപരമായി ആകരുത് എന്നാണ് എനിക്ക് പറയാൻ ഉള്ളത്. മറിച് ഉത്തമ ദിശാബോധതോടും വചന സത്യത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കണം. കൂട്ടായ്മകളിൽ വേദപുസ്തകപ്രമാണങ്ങൾക്കും സത്യ ഉപദേശങ്ങൾക്കും പ്രാധാന്യം നൽകണം. പ്രഭാഷണവേദി അനുഗ്രഹത്തിന്റെ വേദി മാത്രം ആവരുത്. കടന്നു വന്നു അനുഗ്രഹിക്കപ്പെടുകയല്ല വേണ്ടത് മറിച്ചു ദൈവപ്രസാദതിന് തന്നെ താൻ വേണ്ടി സമർപ്പിക്കുകയത്രേ വേണ്ടത്. ശുശ്രുഷകൾക്ക് കിട്ടുന്ന ഓരോ അവസരങ്ങളും പൊട്ടചൊല്ലും ചിരിപ്പിക്കലും, കരഞ്ഞു കാണിക്കലും, കളി പറച്ചിലും ആവരുത്. സുവിശേഷ വേദിയിൽ സത്യവചനത്തിന്റെ ഉപദേശങ്ങൾ സധര്യത്തോടെ വിളിച്ചു പറയുകയാത്ര വേണ്ടത്.

ഇനിയും സംഭവിക്കാൻ പോകുന്ന മഹാ സംഭവം യേശു ക്രിസ്തുവുന്റെ രാജകീയ പുനരാഗമാനമാണ്. ഇനിയും അത് മാത്രമേ പ്രതീക്ഷയ്ക്കു വക ഉള്ളു. നാം മനസാന്തര പെട്ടാലും ഇല്ലെങ്കിലും ആ വരവിനു തടസമില്ല. ആ വരവിനു ഒരുങ്ങാവാൻ ആരെങ്കിലും തയാറായില്ലയെങ്കിൽ ഇന്ന് തന്നെ നിങ്ങൾക്ക് ഉള്ള സുപ്രധാന ദിനം. ഇനിയും വൈകരുത്. കർത്തൃസാന്നിധ്യയിൽ വിനയപ്പെടണം. എന്നാൽ മാത്രമേ ദൈവത്തിന്റെ സംപ്രീതി എനിക്കും നിങ്ങൾക്കും ലഭിക്കു. അതിനാൽ ഈ പുതു വർഷം പുതിയ ദിശാബോധത്തോടും ആത്‌മീയകാഴ്ച്ചപടോടും കൂടി മുന്നോട്ടു പോകും നമ്മുടെ യേശുകർത്താവിന്റെ രണ്ടാം വരവിനായി പ്രത്യാശയോടും ഉത്സഹാത്തോടും കാത്തിരിക്കാം.

ജോജോ റാന്നി, ചർച്ച് ഓഫ് ക്രൈസ്റ്റ്

റാന്നി ടൗൺ സെന്റർ സെക്രട്ടറി: 9544770926

ജോജോ റാന്നി
Leave A Reply

Your email address will not be published.