
പാലക്കാട്: മണ്ണാർക്കാട് പ്രയർ ഫെല്ലോഷിപ്പ് ട്രഷറർ തച്ചംപറമ്പ് കോരുക്കാട്ടിൽ വീട്ടിൽ കെ പി ജോസഫ് (ജോയ് – 65) നിര്യാതനായി.
മലങ്കര ക്രിസ്ത്യൻ ചർച്ച് കാഞ്ഞിരപ്പുഴ സഭാംഗംമാണ്. പാലക്കാട് ജില്ലയിലെ വിവിധ സുവിശേഷ പ്രവർത്തനങ്ങളിലും സുവിശേഷ സംഘടനകളിലും സജീവമായിരുന്നു.
സംസ്കാരം ജനുവരി 3 ന് തിങ്കൾ രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: ഗീത ജോസഫ്, മക്കൾ: ധന്യ, ബേസിൽ, അലക്സ് മരുമക്കൾ: ആൽബർട്ട്, ജിമിലി, ബെസ്റ്റി
