അമേരിക്കയിൽ മലയാളി കാറപകടത്തിൽ മരണമടഞ്ഞു

ചിക്കാഗോ: കിഴക്കേക്കുറ്റ് ശ്രീ ബിജുവിന്റെയും ശ്രീമതി ഡോളി ബിജുവിന്റെയും രണ്ടാമത്തെ പുത്രൻ ശ്രീ ജെഫിൻ കിഴക്കേക്കുറ്റ് [22 വയസ്സ്] നവംബർ 29 തിങ്കളാഴ്ച അർദ്ധരാത്രി ചിക്കാഗോയിൽ വച്ചുണ്ടായ കാറപകടത്തിൽ മരണമടഞ്ഞു. ചിക്കാഗോ നഗരത്തിന് സമീപം ഇർവിങ് പാർക്ക് & മാൻഹൈം റോഡിൽ ജെഫിൻ ഓടിച്ചിരുന്ന കാർ തെന്നി മാറി സമീപത്തുള്ള ഒരു മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായതും മരണം സംഭവിച്ചതും.
ജെഫിന്റെ മാതാവ് ശ്രീമതി ഡോളി നീണ്ടൂർ ആക്കകൊട്ടാരത്തിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ : ജെറിൻ, ജെസ്റ്റിൻ, ജോ (ജോസഫ്). സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരേ പ്രാർത്ഥനയിൽ ഓർക്കുക.
