
കോട്ടയം: ക്രിസ്തീയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകൻ ശ്രീ ജെയിംസ് നല്ലില കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ വച്ച് ഒക്ടോബർ 20 ബുധനാഴ്ച്ച നിര്യാതനായി. കോവിഡ് പോസിറ്റീവ് ആകുകയും പിന്നീട് നെഗറ്റീവ് ആകുകയും ശേഷം ന്യൂമോണിയ ബാധിച്ച് അഡ്മിറ്റായിരുന്നു. ഗായിക ശ്രീ ജെസ്സി ജെയിംസാണ് ഭാര്യ. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
