ഏലിയാമ്മ സാമുവേൽ ജമ്മു (ലില്ലി കുട്ടി, 70) നിത്യതയിൽ

റിയാസി(ജമ്മു): ഐപിസി റിയാസി സഭാ ശുശ്രൂഷകൻ പാസ്റ്റർ പി. ടി സാമുവേലിൻ്റെ (റിയാസി,ജമ്മു) സഹധർമ്മിണി തോട്ടക്കാട് തണുങ്ങുംപതിക്കൽ വീട്ടിൽ ഏലിയാമ്മ സാമുവേൽ (70) നിത്യതയിൽ പ്രവേശിച്ചു. ജമ്മുവിലെ ആദ്യകാല പ്രവർത്തകരിലൊരാളാണ് പരേത. ഐപിസിയിലെ സീനിയർ ശുശ്രൂഷകനായ പരേതനായ പാസ്റ്റർ ടി. ജേ മോസസിൻ്റെ(മോശകുഞ്ഞ്) മൂത്ത മകളാണ്.

മക്കൾ: സൂസൻ വർഗീസ്(ലിൻസി, ന്യൂഡൽഹി), തോമസ് സാമുവേൽ (ജമ്മു), ജോസഫ് സാമുവേൽ ( ന്യൂ ഡൽഹി), മോസസ് സാമുവേൽ ( റിയാസി), ലിറ്റി ജേക്കബ് (അഹമ്മദാബാദ്)

മരുമക്കൾ: ലാലു വർഗീസ്, ലീന തോമസ്, സൈജി ജോസഫ്, ക്രിസ്റ്റി മോസസ്, ജേക്കബ്

Leave A Reply

Your email address will not be published.