വർഷങ്ങൾക്ക് മുൻപ് ഞാൻ പ്രേക്ഷിത വേലയ്ക്കായി ഇറങ്ങുവാൻ തീരുമാനമെടുത്ത കാലം ഒത്തിരി അംഗങ്ങളുള്ള ഞങ്ങളുടെ ചെറിയ വീട്ടിൽ ഏകാഗ്രതയോടെ ഇരുന്ന് പ്രാർത്ഥിപ്പാൻ സ്ഥലമില്ലാത്തതിനാൽ. നിർജ്ജന സ്ഥലങ്ങളിലും. തെങ്ങിൻ തോപ്പുകളിലും ഒരു ചാക്കുമായി പോയിരുന്നു. പ്രാർത്ഥിക്കുമായിരുന്നു.
സന്ധ്യാ വേളകളിൽ ഞങ്ങളുടെ വീടിന് മുൻപിൽ ഉള്ള അന്നത്തെ ചെറിയ വഴിയിലൂടെ നടന്ന് ആയിരുന്നു പ്രാർത്ഥന. അന്ന് ഇന്നത്തെപ്പോലെ അടുത്തടുത്ത വീടുകളോ എല്ലാ വീടുകളിലും ഇലക്ട്രിസിറ്റിയൊ റോഡുകളിൽ വഴിവിളക്കുകളോ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ നേരം സന്ധ്യ ആകുമ്പോഴേക്കും ഇരുട്ടു പരക്കുംമായിരുന്നു
ഞാൻ പതിവുപോലെ ഒരു സന്ധ്യാ സമയത്ത് ഞങ്ങളുടെ വീടിനു മുമ്പിലുള്ള എൽ ഷേപ്പ് ആയ കൊച്ച് ഇടവഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്ന പ്രാർത്ഥിക്കാൻ തുടങ്ങി.
ഈ റോഡരികിൽ ഒരു കൊച്ച് കുറ്റി കാടുമുണ്ട് സമയം ഏതാണ്ട് എട്ടു മണി ആയി കാണും ഞാൻ നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു സൈക്കിൾ കാരൻ എന്നെ ഓവർടേക്ക് ചെയ്തതും അടുത്ത നിമിഷത്തിൽ അയ്യോ പാമ്പ് എന്നു നിലവിളിച്ചുകൊണ്ട് സൈക്കിൾ ഇട്ടിട്ട് ഓടിയതും പെട്ടന്നായിരുന്നു.
ഒരു എട്ടടി മൂർഖൻ പാമ്പ് അപ്പോൾ റോഡിൽ കിടക്കുകയായിരുന്നു സത്യത്തിൽ അടുത്ത നിമിഷം ഇരുട്ടത്ത് ഞാൻ അതിനെ ചവിട്ടും മായിരുന്നു. വന്ന സൈക്കിള് കാരൻ എൻറെ അയൽ ക്കാരൻ ആയിരുന്നു.
എന്തോ ഉണ്ട്? എന്ന് എന്നോട് ചോദിച്ച അടുത്ത നിമിഷം തന്നെയാണ് അദ്ദേഹം അലറിവിളിച്ചുകൊണ്ട് ഓടിയത്.
ആ നിമിഷത്തിൽ അദ്ദേഹം അവിടെ വന്നില്ലായിരുന്നെങ്കിൽ പാമ്പിൻറെ മുകളിൽ സൈക്കിൾ കയറി ഇല്ലായിരുന്നെങ്കിൽ?. ഹൊ. എൻറെ ദൈവമേ!!
ഒരു നടുക്കത്തോടെ ഇതൊക്കെ ഇപ്പോഴും ഞാൻ ഓർക്കാറുണ്ട് . എന്നെ അതിശയിപ്പിക്കുന്ന വസ്തുത.
ഏതാണ്ട് ഒന്നര മണിക്കൂറായി ആ റോഡിലൂടെ ഞാൻ നടക്കുകയായിരുന്നു അപ്പോഴൊന്നും ഇറങ്ങി വരാത്ത പാമ്പ് ഇറങ്ങി വന്ന സമയം തന്നെ സൈക്കിൾ കാരനെ എത്തിച്ച ഒരു നിമിഷം എന്നെ തടഞ്ഞ അതിൻറെ മുകളിൽ സൈക്കിൾ കയറ്റി എന്നെ രക്ഷിച്ച എൻറെ ദൈവത്തിൻറെ ടൈമിംഗ് , കരുതൽ സൂക്ഷിപ്പ് എത്ര വലുതാണ് ! .
യഹോവ നിൻറെ ഗമനത്തെയും ആകമനത്തെയും പരിപാലിക്കും അവിടുന്ന് നിൻറെ പ്രാണനെ പരിപാലിക്കും” (സങ്കീർത്തനം 121:4) ഇങ്ങനെ എത്രയോ തവണ അവിടുന്ന് നിങ്ങളെയും എന്നെയും വിടുവിച്ചിരിക്കുന്നു . ദൃശ്യമായ വിടുതലി നേക്കാൾ എത്രയോ അദൃശ്യമായ വിടുതലുകൾ നാം അനുഭവിച്ചിരിക്കുന്നും നാമറിയാതെ എത്രയോ അനർത്ഥ ങ്ങളിൽനിന്ന് കർത്താവു നമ്മെ രക്ഷിച്ചു. അവൻറെ ദയ എത്ര വലുത്.
അതിനുശേഷം അവിടെനിന്ന് കരിമൂർഖൻ ഉൾപ്പെടെ ഉഗ്രവിഷമുള്ള ഉള്ള പല പാമ്പുകളെ തല്ലി കൊന്നിട്ടുണ്ട് പലരും പാമ്പിനെ കണ്ടു നിലവിളിച്ച് ഓടി പോയിട്ടുണ്ട്. ഇന്ന് സ്ഥിതി ആകെ മാറി റോഡ് ടാർ ചെയ്തു എൻറെയും , സഹോദരന്റെയും വീട് ഈ റോഡരികിൽ തന്നെയാണ്. ഇപ്പോഴും ഈ റോഡിലൂടെ നടക്കുമ്പോൾ പലപ്പോഴും വർഷങ്ങൾക്കു മുമ്പുള്ള ദൈവത്തിൻറെ വിടുതലിനെയും സൂക്ഷി പ്പിനെയും ഞാൻ ഓർക്കാറുണ്ട്. അതെ നമ്മെക്കുറിച്ചുള്ള ദൈവിക പദ്ധതികളെ തകർക്കാൻ ദൈവം സാത്താനെ അനുവദിക്കുകയില്ല. യിസ്രായേലിൻറെ പരിപാലകൻ മയങ്ങുന്നില്ല ഉറങ്ങുന്നില്ല . നിൻറെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ട തിന്ന് അവൻ തന്റെ ദൂതന്മാ രോടെ കൽപ്പിക്കും.
എൻറെ കർത്താവേ അവിടുന്ന് എത്ര നല്ലവൻ.
കർത്താവ് എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.
Pr.ബി.മോനച്ചൻ കായംകുളം