ഞാൻ കണ്ട എന്റെ കർത്താവായ യേശു ക്രിസ്തു

സമൂഹത്തെ മുഖ്യധാരയിലേക്ക് അവഗണിക്കപ്പെട്ടിരുന്ന ഒരു വലിയ വിഭാഗത്തെ എത്തിച്ചതിൽ കൂടി ഒരു സാമൂഹിക പുനസൃഷ്ടിയായിരുന്നു യേശുക്രിസ്തു ഏറ്റെടുത്ത ദൗത്യം. ക്രിസ്തുവിന് തൊട്ടുമുമ്പ് വന്ന യോഹന്നാൻ സ്നാപകൻ ജീവിതം അപകടത്തിലാകുമെന്ന് ശങ്ക പോലുമില്ലാതെ തെറ്റുകൾ കണ്ടപ്പോൾ രാജാവിനെപ്പോലെ വിമർശിക്കുന്നതും അതേസമയം തെരുവുകളിൽ ചെന്ന് ജനങ്ങൾക്ക് ശരിയായ വഴി പറഞ്ഞുകൊടുക്കുകയും അതോടൊപ്പം സ്നാനത്തിനായി ഒരുക്കുകയും ചെയ്യുന്നതായി വിശുദ്ധ തിരുവെഴുത്തുകൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. ക്രിസ്തുവിനു മുമ്പ് ഉണ്ടായിരുന്ന പ്രവാചകന്മാരുടെയും ശേഷമുള്ള അപ്പോസ്തോലന്മാരുടെയും ഒക്കെ പഠിപ്പിക്കലുകൾ ഉപദേശങ്ങളും നാം ഗൗരവമായി കണക്കിലെടുത്ത് ഇതിന്റെ ശരിയായ ഉത്തരം കണ്ടെത്തുന്നതിന് സാധിക്കും. അന്ന ദാതാവാകും പൊന്നുതമ്പുരാൻ എന്ന് വിളിച്ചിരുന്ന രാജാക്കന്മാരുടെ സിംഹാസനത്തിൽ നേരെ വിരൽ ചൂണ്ടി പ്രവചിച്ച പ്രവാചകന്മാർ യെഹെസ്‌ക്കേലും ദാനിയേലും കാലഘട്ടങ്ങളിൽ വിവിധ പ്രശ്നങ്ങളോട് ആവശ്യങ്ങളോടും ശക്തമായ ഇടപെടുകയും പ്രതികരിക്കുകയും ചെയ്തിരുന്നു ദേശത്തു മഴയും മഞ്ഞും ഇല്ലാതിരുന്നതിനാൽ മുതൽ സാരേഫത്തിലെ വിധവയുടെയും അവളുടെ മകന്റെയും വ്യക്തിപരമായ സംഗതികളിൽ വരെ ഏലിയാവ് പ്രവാചകന് ശ്രദ്ധ ചെലുത്തിയിരുന്നു. ശൂന്യംകാരി സ്ത്രീയുടെവ്യക്തിപരമായ ദുഃഖം മൂതൽ ഇസ്രായേൽ രാജ്യത്തിന്റെ യുദ്ധ സജ്ജീകരണങ്ങൾ വരെ ശ്രദ്ധിച്ചിരുന്നു. മുഖം നോക്കാതെ രാജാവെന്നോ പ്രഭുക്കന്മാരെന്നോ പട്ടിണി പാവങ്ങൾ എന്നോ വ്യത്യാസമില്ലാതെ ദൈവത്തിന്റെ ആലോചനകൾ നടപ്പാക്കുന്നതിൽ അവർ അത്യന്തം പരിശ്രമിച്ചു.

ക്രിസ്തു തന്റെ ജീവിതകാലത്ത് അനീതിക്കും കാലഹരണപ്പെട്ട വ്യവസ്ഥിതിക്കെതിരെ ശക്തമായി നിലകൊണ്ടിരുന്നതായി ചരിത്രം നമ്മെ ഓർപ്പിക്കുന്നു. അന്നത്തെ സിനഗോഗുകളിലും ദേവാലയങ്ങളിലും നടമാടിയിരുന്ന വൃത്തികേടുകളും പുരോഹിതന്മാരുടെ നേതാക്കന്മാരുടെയും കൊള്ളരുതായ്മകളും ക്രിസ്തു ശക്തമായി വിമർശിച്ചു നിലവിലുണ്ടായിരുന്ന ന്യായപ്രമാണങ്ങൾ വളച്ചൊടിച്ച് സാധാരണക്കാരന് അപ്രാപ്യമാക്കി അതിൽ കൂടി ഞങ്ങൾക്ക് മാത്രം ഇഷ്ടം പോലെ ആകാം എന്ന് ചിന്തിച്ചിരുന്ന ന്യയശാസ്ത്രിമാരേയും പരീശന്മാരെയും ക്രിസ്തുവിന്റെ പ്രവർത്തനങ്ങളിൽ കൂടി ചോദ്യം ചെയ്തു. അതോടൊപ്പം ശാരീരിക വിഷമതകൾ അനുഭവിക്കുന്നവന്റെ, കരയുന്നവന്റെ, പീഡിതന്റെ പാപികളുടെ എല്ലാം ഭാഗമായതിൽ കൂടി അവരുടെ ജീവിതത്തിന് ഒരു പുതിയ മാനം നൽകി വ്യവസ്ഥാപിതമായ ജീവിത അനുഭവത്തിലേക്ക് അവരെ കൈപിടിച്ചുയർത്തിയപ്പോൾ തന്നെ അവരുടെ വിമോചനത്തിന് തടസ്സം സൃഷ്ടിച്ചു വന്ന കാലഹരണപ്പെട്ട തത്വ സംഗതികൾ പൊളിച്ചെഴുതു നടത്തുന്നതിനും ക്രിസ്തു ശ്രദ്ധിച്ചിരുന്നു. അതോടൊപ്പം പീഡിപ്പിക്കുന്നവർക്ക് താക്കീത് നൽകുന്നതിന് ശ്രദ്ധിച്ചിരുന്നു. സാധുക്കളുടെയും പീഡിതരുടെയും ദുഃഖിതരുടെയും പക്ഷം ചേർന്നതിനാലും നിലവിലുള്ള തെറ്റായ വാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴ്പ്പെടാഞ്ഞതും ക്രിസ്തുവിനെ ക്രൂശു മരണത്തിൽ എത്തിച്ചു.

എന്നാൽ ലോകത്തിന്റെ ദൃഷ്ടിയിൽ മാന്യമായ ഒക്കെയും ദൈവരാജ്യ സ്ഥാപികാരണത്തിന്റെ ഭാഗമായി വിടക്ക് എന്ന് കാണുവാൻ കഴിഞ്ഞതി ലൂടെയാണ് പ്രവാചകന്മാരുടെയും ക്രിസ്തുവിന്റെയും അപ്പോസ്തോലന്മാരുടെയും ജീവിതത്തിന് അർത്ഥവ്യാപ്തി കൈവരിക്കാനായത് ഇതായിരുന്നു അവരെ നമ്മിൽ നിന്നും വ്യത്യസ്തരാക്കിയതും. വിശുദ്ധ തിരുവെഴുത്തിൽ ഉടനീളം സമൂഹത്തിന്റെ തിരുത്തൽശക്തിയായി നില കൊണ്ട് പുത്തൻ സാമൂഹ്യ ക്രമത്തിനു വേണ്ടി വാദിക്കുന്ന പ്രവാചകന്മാരെ നാം കാണുന്നു, അവസരവാദികളായ പൊത്തുപൊരുത്ത വിശ്വാസത്തിൽ അവർ മുന്നോട്ടു പോയിരുന്നെങ്കിൽ അവരിൽ ആർക്കും കഷ്ടത അപമാനവും പീഡനവും ഹീനമരണവും ഒന്നും അനുഭവിക്കേണ്ടി വരുമായിരുന്നില്ല.ക്രിസ്തുവിന് ഒരിക്കലും ക്രൂശിൽ വരില്ലായിരുന്നു, അധികാര വർഗത്തിനും പുരോഹിത വർഗ്ഗത്തിനും അഭിലഷണീയമായ നിലപാടെടുത്തിരുന്നു എങ്കിൽ സമൂഹത്തിൽ ഉന്നതന്മാരുടെ ഒപ്പം സുഖപ്രദമായ ജീവിതം നയിക്കുവാൻ ഇടയാക്കുമായിരുന്നു, ക്രിസ്തുവിനും ശിഷ്യന്മാർക്കും ഗുണവും പ്രതാപാവും ഒക്കെ പ്രാപിക്കുന്നതിന് വലിയ ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. നമ്മെ സമ്പന്നമാക്കാൻ ക്രിസ്തുവും ശിഷ്യന്മാരും സമ്പന്നരായിരുന്നിട്ടും അവർ ദരിദ്രരായി. ക്രിസ്തുവും അപ്പോസ്തോലന്മാരും പ്രവാചകന്മാരും കാട്ടിത്തന്ന വഴിയിൽനിന്നും എത്രമാത്രം മുന്നോട്ടുപോയി എന്നുള്ളത് വിലയിരുത്തുവാൻ പരാമർശങ്ങളൊന്നും ആവശ്യമില്ല ക്രിസ്തുവിനെ ക്രൂശിക്കുകയും പ്രവാചകന്മാരെ പീഡിപ്പിക്കുകയും ചെയ്ത അധികാരവുമായി പിൽക്കാലത്ത് ഒത്തുചേർന്ന് അധികാരത്തോട് ചേർന്ന് സ്വത്തുക്കളും നേട്ടങ്ങളും കൈവരിക്കുന്നതിൽ തമ്മിൽ പരസ്പരം മത്സരിച്ചു ക്രിസ്തു കാട്ടിത്തന്ന വഴിയിൽ നിന്ന് പിന്മാറി അതിനെതിരെയുള്ള വഴി തിരഞ്ഞെടുത്തത് നമ്മൾ ക്രിസ്തുവിന്റെ അനുയായികളോ അതോ എതിർക്രിസ്തു അനുയായികളോ എന്ന് സ്വയം മനസാക്ഷി യോട് ചോദിച്ചു വിലയിരുത്തേണ്ടത് തന്നെയാണ്.

ആ മനുഷ്യൻ നീ തന്നെ എന്നു നാഥാൻ പ്രവാചകന്റെ ശബ്ദം സിംഹാസനത്തിന് നേരെ വിരൽ ചൂണ്ടി തെറ്റിനെ തെറ്റെന്ന് പറയുവാൻ സോത്ര കാഴ്ച ഒരു ബാധകം അല്ലായിരുന്നു, പണക്കൊഴുപ്പിന്റെയും പ്രൗഢിയുടെയും മകുടങ്ങൾ ആയി മാറ്റുന്ന വ്യഗ്രതയും സംഖ്യ ബലവും സ്ഥാപനങ്ങളുടെ ബഹു സ്വത്തിലും ബാങ്ക് ബാലൻസിന്റെ സ്വത്തിന്റെ വലുപ്പത്തിലും മാറ്റും ആകുന്നു വളരുന്ന അടയാളങ്ങൾ, അതു വെറും വിശ്വാസത്തിന്റെ നിലനിൽപ്പിന് വ്യവസ്ഥാപിതമായ ചട്ടക്കൂട് ലേക്കുള്ള ചീട്ടുകൊട്ടാരം പോലെ ഉടയുന്ന നിലനിൽപ്പ് മാത്രമായി പരിണമിക്കുന്നു, എന്റെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത നിമിത്തം ഞാൻ ഇപ്പോഴും സകലതും ചേതം എന്ന് പറഞ്ഞ പൗലോസ് അപ്പോസ്തോലൻ എത്ര ഭോഷൻ ആണെന്ന് ആധുനിക അപ്പോസ്തോലന്മാർ ചിന്തിച്ചു തുടങ്ങേണ്ടത് ഒരു ആവശ്യകതയാണ്, വിശുദ്ധ വേദപുസ്തകത്തിലെ നിർമല വെളിച്ചത്തി ലെ സത്യങ്ങൾ നാമിന്ന് പരിശോധിച്ചാൽ ലഭിക്കുന്ന ചിത്രവും അത്ര ശോഭനമല്ല, അധികാരത്തിന്റെ അപ്പക്കഷണങ്ങൾ പങ്കുവെക്കുന്നതിൽ നിരവധി മനുഷ്യൻ സൃഷ്ടിക്കപ്പെട്ട ഓരോന്നും ദൈവവുമായുള്ള ബന്ധത്തിൽ ഞങ്ങളുടെ ശക്തിയും പ്രൗഢിയും സമ്പത്തും വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്, അതിനു സഹായകമായി വേദ പുസ്തക വ്യാഖ്യാനം ഉചിതമാകും വിധം നടത്തിയ അധികാരങ്ങളുമായി മുന്നോട്ടുപോകുമ്പോൾ ക്രിസ്തു എന്തിനെല്ലാം വിരൽചൂണ്ടി അവർക്ക് ഓശാന പടി മത്സരിച്ചു ക്രിസ്തു എന്തെല്ലാമാണ് നിലകൊണ്ടിരുന്നു അവയെ സൗകര്യപൂർവം വിസ്മരിച്ചു, ക്രിസ്തു തന്റെ ശിഷ്യന്മാരെ ചേർത്തുപിടിച്ചത് വിസ്മരിച്ചുകൊണ്ട് അധികാരത്തിന്റെ പദവി ദുർവിനിയോഗം ചെയ്യപ്പെട്ടു.
ലോകം കണ്ട വലിയ നവോത്ഥാനനായകനായ ക്രിസ്തു ഒരു വിപ്ലവകാരിയായിരുന്നു നസറേത്തിൽ നിന്ന്‌ ആരംഭിച്ച സുവിശേഷ വിപ്ലവം രണ്ട് ഉടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കണമെന്ന അവന്റെ ശബ്ദമായിരുന്നു ലോകത്ത് ആദ്യമുയർന്ന സോഷ്യലിസ്റ്റ് നാദം .അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ തൊഴിലാളി വർഗത്തെ തന്റെ അടുത്തേക്ക് ചേർത്ത് പിടിച്ചു കൊണ്ട് . യഹൂദരുടെ പാരമ്പര്യ സവർണ മേധാവിത്ഥത്തെ ഉടച്ചു വാർത്ത്‌ , ശമര്യാക്കാരിയുടെ കൈയ്യിൽ നിന്ന് വെള്ളം വാങ്ങി കുടിച്ച് തൊട്ടലും തീണ്ടലും അവസാനിപ്പിച്ചു സാമൂഹിക വ്യവസ്ഥകളെ വെല്ലുവിളിച്ച പരിഷ്കർത്താവാണ് ക്രിസ്തു. ഇരുളിന്റെ മറവിൽ വാതിലിനുമുട്ടിയവന്മാരൊക്കെ പകൽ വെളിച്ചത്തിൽ കല്ലെറിയാനോടിച്ചപ്പോൾ തുച്ഛമായ വാക്കുകൾ കൊണ്ട് കപട സദാചാരക്കാരെ എറിഞ്ഞു വീഴ്ത്തിയ പുരോഹിതവർഗത്തെ വെള്ളപൂശിയ ശവക്കല്ലറകളെന്ന് വിളിച്ച.ദൈവാലയത്തിലെ കള്ളന്മാരെ തല്ലിയിറക്കിയ സുവിശേഷ വിപ്ലവകാരി. .കോടതി വെറുതെ വിട്ടിട്ടും രക്തസാക്ഷിത്വത്തിന്റെ പരമോന്നത പീഠം കയറിയ എന്റെ കർത്താവും, രക്ഷിതാവും
മശിഹയും പ്രിയ സഖാവുമായ ഞാൻ കണ്ട എന്റെ കർത്താവായ യേശു ക്രിസ്തു.

സുവിശേഷത്തിൻവിപ്ലവം ജയിക്കട്ടെ,.
ലിജോ ജോസഫ്

Leave A Reply

Your email address will not be published.