കൊട്ടാരക്കര: ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ ആദ്യകാല പ്രവർത്തനങ്ങളിൽ സജീവമായിരുന്നതും, കൊട്ടാരക്കര മേഖല കൺവെൻഷൻ സെക്രട്ടറിയായും ദീർഘ വർഷങ്ങൾ സുസ്ത്യർഹമായ സേവനം അനുഷ്ഠിച്ച കൊട്ടാരക്കര പീസ് കോട്ടജിൽ കർത്തൃദാസൻ പാസ്റ്റർ യോഹന്നാൻ ചാക്കോ (78 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഇന്ത്യ പെന്തകോസ്ത് ദൈവസഭ കൊട്ടാരക്കര സെന്റർ സെക്രട്ടറി, ബൈബിൾ കോളേജ് അദ്ധ്യാപകൻ, എഴുത്തുകാരൻ, പ്രസംഗകൻ എന്നീ നിലകളിൽ സജീവമായിരുന്നു പാസ്റ്റർ യോഹന്നാൻ ചാക്കോ. തന്റെ ഔദ്യോഗിക ജോലിയോടുള്ള ബന്ധത്തിൽ മുംബൈ, സൗദി അറേബ്യ, ഒമാൻ എന്നീ സ്ഥലങ്ങളിൽ ആയിരിക്കുകയും അവിടെയൊക്കെ ദൈവസഭകൾ സ്ഥാപിക്കുവാനും സുവിശേഷ വേലയിൽ കർത്താവ് ശക്തമായി ഉപയോഗിച്ചു.
മക്കൾ: വെസ്ലി ചാക്കോ (അബുദാബി), ജെസ്സി മാത്യു (ഹ്യുസ്റ്റൺ, യു എസ് എ), ഷേർളി ഫ്രെഡി (കൊച്ചി). മരുമക്കൾ : റീന വെസ്ലി, എബി മാത്യു, ഫ്രെഡി തോമസ്.
സംസ്കാര ശുശ്രൂഷ മെയ് 11 ശനിയാഴ്ച്ച രാവിലെ 8 മണി മുതൽ കൊട്ടാരക്കര കേരള തിയോളജിക്കൽ സെമിനാരിയിൽ പുലമൺ ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.