ഓർലാണ്ടോ: ലേക്ക്ലാന്റ് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സ്ഥാപക ശുശ്രുഷകൻ കുമ്പനാട് കരിയാലിൽ പരപ്പാട്ട് പരേതനായ കർത്തൃദാസൻ പാസ്റ്റർ പി.എസ് ഫിലിപ്പോസിന്റെ സഹധർമ്മിണി ശ്രീമതി മേരിക്കുട്ടി ഫിലിപ്പോസ് (86 വയസ്സ്) ഫ്ലോറിഡയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. കുമ്പനാട് പൊടിമല കുടുംബാംഗമാണ്. 1982 ൽ ഫ്ലോറിഡയിൽ എത്തിയ ശ്രീമതി മേരിക്കുട്ടി ഫിലിപ്പോസ് ഭർത്താവ് പാസ്റ്റർ പി.എസ് ഫിലിപ്പോസിനോടൊപ്പം സഭയുടെ പരിപാലന ശുശ്രുഷകളിൽ സജീവ പങ്കാളിയായിരുന്നു.
മക്കൾ : ഗ്രേസ് ജോൺ, മേഴ്സി തോംസൺ, സാം ഫിലിപ്പ് (മിഷൻ ഡയറക്ടർ, ഐ.പി.സി ഓർലാണ്ടോ), പാസ്റ്റർ റെജി ഫിലിപ്പ് (എല്ലാവരും യു.എസ്.എ). മരുമക്കൾ: പാസ്റ്റർ തോംസൺ ജോർജ്, റോയി ജോൺ , ലിജി ഫിലിപ്പ്, നിത ഫിലിപ്പ് (എല്ലാവരും യു.എസ്.എ)
സഹോദരങ്ങൾ: അന്നമ്മ തോമസ്, പ്രൊഫ. മാത്യു പി. തോമസ്, ബെഞ്ചമിൻ തോമസ് (ഡാളസ്), ജോസഫ് തോമസ്.
പൊതുദർശനം മാർച്ച് 25 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെ ലേക്ക് ലാന്റ് ഇന്ത്യാ പെന്തക്കോസത് ദൈവസഭയിൽ (4525 Clubhouse Rd, Lakeland, FL 33812, USA) നടക്കും.
സംസ്കാര ശ്രുഷുഷ മാർച്ച് 26 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്നതും തുടർന്ന് ഉച്ചക്ക് 12.30 മണിക്ക് സീനിയർ ശുശ്രൂഷകൻമാരായ പാസ്റ്റർ കെ.ജെ കുരിയാക്കോസ്, പാസ്റ്റർ ജേക്കബ് മാത്യൂ എന്നിവരുടെ കാർമ്മികത്വത്തിലും വിവിധ സഹ ശുശ്രൂഷകന്മാരുടെ നേതൃത്വത്തിലും ഭൗതീക ശരീരം ഓക്ഹിൽ സെമിത്തേരിയിൽ (4620 Hwy. 98S Lakeland, Polk County, Florida, 33810 USA) സംസ്ക്കരിക്കും.