അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിന് പുതിയ ഭരണ നേതൃത്വം

അടൂർ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിറ്റിന് പുതിയ ഭരണ സമിതി തിരഞ്ഞെടുക്കപ്പെട്ടു. മാർച്ച്‌ 22 ചൊവ്വാഴ്ച അടൂർ പറന്തൽ കൺവൻഷൻ ഗ്രൗണ്ടിൽ വച്ച് 1400 ൽ പരം ദൈവദാസന്മാരുടെ സാന്നിധ്യത്തിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സുപ്രണ്ടായി ബഹുമാനപ്പെട്ട പാസ്റ്റർ റ്റി. ജെ സാമുവേൽ വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് സുപ്രണ്ടായി പാസ്റ്റർ ഐസക്ക് വി മാത്യുവും, സെക്രട്ടറിയായി പാസ്റ്റർ തോമസ് ഫിലിപ്പും, ട്രെഷററായി പാസ്റ്റർ പി കെ ജോസും, കമ്മിറ്റി മെമ്പറായി കർത്തൃദാസൻ പാസ്റ്റർ പി ബേബിയും തെരെഞ്ഞെടുക്കപ്പെട്ടു.

 

Leave A Reply

Your email address will not be published.