വീൽ ചെയറിലിരുന്നു കൊണ്ട് കവിത മനോഹരമായ കുടകൾ, പ്രകൃതി സൗഹൃദമായ പേപ്പർ പേനകൾ, കരകൗശല വസ്തുക്കൾ ഇവ നിർമ്മിക്കുന്നുണ്ട്.

പ്രിയ സുഹൃത്തുക്കളെ ഇന്ന് ഈ പേജിൽ പരിചയപ്പെടുത്തുന്നത് തൃശൂർ ജില്ലയിലെ കുന്നംകുളം സ്വദേശിയായ കവിത (31) എന്ന സുഹൃത്തിനെയാണ്

ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോൾ നട്ടെല്ലിന് ബാധിച്ച ടി ബി രോഗമാണ് കവിതയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്. നട്ടെല്ലിന്റെ കുറച്ചു ഭാഗം മാറ്റി സ്റ്റീൽ കമ്പി ഇട്ടെങ്കിലും ശരീരം തളർന്നു കിടപ്പിലായി. ഫിസിയോതെറാപ്പിയിലൂടെ കിടക്കയിൽ എഴുന്നേറ്റ് ഇരിക്കാമെന്നതായതോടെ ജീവിതം വീൽ ചെയറിലേയ്ക്ക് പറിച്ചു നടപ്പെട്ടു. നല്ല മാർക്കോടെ SSLC യും പിന്നീട് ബിരുദം വരെ പഠിച്ച കവിത കമ്പ്യൂട്ടർ പരിജ്ഞാനവും നേടിയെടുത്തു.

വീൽ ചെയറിലിരുന്നു കൊണ്ട് കവിത മനോഹരമായ കുടകൾ, പ്രകൃതി സൗഹൃദമായ പേപ്പർ പേനകൾ, കരകൗശല വസ്തുക്കൾ ഇവ നിർമ്മിക്കുന്നുണ്ട്.

തൃശ്ശൂർ, കോഴിക്കോട് ഇവിടെ നിന്നൊക്കെ കുടയുടെ കിറ്റുകൾ വരുത്തിയാണ് കുടകൾ നിർമ്മിക്കുന്നത്. കുട്ടികളുടെ കുടകൾ, മുതിർന്നവർക്കുള്ള 3 ഫോൾഡ് ബ്ലാക്ക്, കളർ, പ്രിന്റ് കുടകൾ, കാലൻകുടകൾ ഒക്കെ കവിത ഉണ്ടാക്കി വിൽക്കുന്നുണ്ട് . കമ്പനികുടകളോട് കിടപിടിക്കുന്ന ക്വാളിറ്റിയുള്ള പ്രതീക്ഷയുടെ കുടകൾ.

പേപ്പർ പേനയുടെ നിർമാണമാണ് കവിതയുടെ മറ്റൊരു ഉപജീവനമാർഗ്ഗം. മനോഹരമായ വിവിധ വർണങ്ങളിൽ ഉള്ള ക്രഫ്റ്റ് പേപ്പറിൽ, നിർമ്മിക്കുന്ന ഈ പേനകളിൽ റീഫിൽ മാത്രമാണ് പ്ലാസ്റ്റിക്ക്. ഒന്നോ രണ്ടോ പച്ചക്കറി -പഴവർഗ്ഗ സസ്യങ്ങളുടെ വിത്തുകൾ കൂടി ഉൾപ്പെടുന്ന ഇവ ആവശ്യം കഴിഞ്ഞു വലിച്ചെറിഞ്ഞാലും പ്രകൃതിയ്ക്ക് കുഞ്ഞു തൈകളെ സമ്മാനിക്കുന്നു. ആവശ്യക്കാർക്ക് ആശംസകളും മറ്റും എഴുതി പ്രിന്റ് ചെയ്തു ഒട്ടിച്ച പേപ്പർ പേനകളും കവിത നിർമ്മിച്ചു നൽകുന്നുണ്ട്.

കുടകളും പേപ്പർ പേനകളും കൂടാതെ കീ ചെയിനുകൾ, വിവിധ തരം ഫാൻസി കമ്മലുകൾ, പാവകൾ, ഡ്രീം ക്യാച്ചർ, തുടങ്ങിയവയും കവിത നിർമിച്ചു വിൽക്കുന്നുണ്ട്

കവിതയെ പറ്റി മനോരമ ഓൺലൈനിൽ വന്ന വാർത്ത വായിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.manoramaonline.com/…/thrissur-kunnamkulam-kavit…

കവിതയെ പറ്റി ന്യൂസ്‌ ഹുക്ക് എന്ന ഇംഗ്ലീഷ് ഓൺലൈനിൽ വന്ന വർത്തയ്ക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

https://newzhook.com/…/kavita-kesavan-disabled-women-busin…/

ആൽഫാ പാലിയേറ്റീവ് കെയർ ഹോസ്പിറ്റൽ തയ്യാറാക്കിയ പുനർജനി ഇൻസ്പിരേഷണൽ സ്റ്റോറീസിൽ വന്ന യു ട്യൂബ് വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

https://youtu.be/ELzqC7Zu_uo

കുന്നംകുളത്തങ്ങാടി ഫേസ്‌ബുക്ക് പേജിലെ വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

https://m.facebook.com/story.php?story_fbid=2686486378255075&id=2308336579403392

കുടകൾ, പേപ്പർ പേനകൾ, പാവകൾ, ഫാൻസി കമ്മലുകൾ, ഡ്രീം ക്യാച്ചറുകൾ തുടങ്ങിയവ എല്ലാം നേരിട്ടോ കൊറിയർ ആയോ വാങ്ങാവുന്നതാണ്

കവിതയുടെ ഫേസ്‌ബുക്ക് ഐഡി

https://www.facebook.com/profile.php?id=100007903128283

കവിതയുടെ മൊബൈൽ നമ്പർ
9526547340

വാട്സ് ആപ്പ് ലിങ്ക്
https://wa.me/919526547340

അമ്മയോടൊപ്പം താമസിക്കുന്ന കവിത All Kerala Wheelchair Rights Federation ന്റെ തൃശൂർ ജില്ല ഘടകം സെക്രട്ടറി കൂടിയാണ്.

ഈ ഗ്രൂപ്പ് ഉപജീവനമാർഗ്ഗത്തിനായി ഉത്പന്നങ്ങൾ ഉണ്ടാക്കി വിൽക്കുന്ന ഭിന്നശേഷിക്കാർ ആയ സഹോദരീ സഹോദരന്മാരെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഗ്രൂപ്പ് ആണ് . ഇതിലെ പോസ്റ്റുകൾ എല്ലാം ഷെയർ ചെയ്തു ഈ വാർത്തകൾ പരമാവധി പൊതുജനങ്ങളിലേയ്ക്ക് എത്തിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

#അതിജീവനം #paperpen #പേപ്പർപേനകൾ #paperbag #കുടകൾ #kudakal #കടലാസ്സ്സഞ്ചി #ecofriendlypen #prodctsbydiffer

Source: facebook

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.